പു​ത്തു​മ​ല പ്ര​കൃ​തി ദു​ര​ന്തം മൂ​ന്നാം വാ​ർ​ഷി​കം നാ​ളെ, നെ​ഞ്ചു​ര​ക്ക​ത്തി​ൽ വ​യ​നാ​ട്
Sunday, August 7, 2022 12:39 AM IST
ക​ൽ​പ്പ​റ്റ: 17 പേ​രു​ടെ ജീ​വ​നെ​ടു​ത്ത വ​യ​നാ​ട് മേ​പ്പാ​ടി പു​ത്തു​മ​ല പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ന്‍റെ മൂ​ന്നാം വാ​ർ​ഷി​കം നാ​ളെ. 2019 ഓ​ഗ​സ്റ്റ് എ​ട്ടി​നു വൈ​കു​ന്നേ​ര​മാ​ണ് മേ​പ്പാ​ടി പ​ച്ച​ക്കാ​ട് ഉ​രു​ൾ​പൊ​ട്ടി താ​ഴ്വാ​ര​ത്തെ പു​ത്തു​മ​ല ദു​ര​ന്ത​ഭൂ​മി​യാ​യാ​യ​ത്.

മ​ണ്ണും ക​ല്ലും മ​ര​വും കൂ​ടി​ക്ക​ല​ർ​ന്നു കു​ത്തി​യൊ​ഴു​കി​യ ഉ​രു​ൾ​വെ​ള്ളം അ​നേ​കം കു​ടും​ബ​ങ്ങ​ളെ​യാ​ണ് ക​ണ്ണീ​രി​ലാ​ക്കി​യ​ത്. 12 മൃ​ത​ദേ​ഹ​ങ്ങ​ൾ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ദു​ര​ന്ത​ഭൂ​മി​യി​ൽ​നി​ന്നു ക​ണ്ടെ​ടു​ത്തു. കാ​ണാ​താ​യ അ​ഞ്ചു​പേ​ർ മൂ​ന്നാ​ണ്ടു​ക​ൾ​ക്കി​പ്പു​റ​വും വ​യ​നാ​ടി​ന്‍റെ​യാ​കെ വേ​ദ​ന​യാ​ണ്.

ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​രി​ച്ച​തി​ൽ പു​ത്തു​മ​ല കു​ന്ന​ത്തു​ക​വ​ല നൗ​ഷാ​ദി​ന്‍റെ ഭാ​ര്യ ഹാ​ജി​റ(23), മ​ണ്ണി​ൽ​വ​ള​പ്പി​ൽ ഷൗ​ക്ക​ത്തി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് മി​സ്ത​ഹ്(​മൂ​ന്ന​ര), എ​ട​ക്ക​ണ്ട​ത്തി​ൽ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ അ​യ്യൂ​ബ്(44), ചോ​ല​ശേ​രി ഇ​ബ്രാ​ഹിം(38), കാ​ക്കോ​ത്തു​പ​റ​ന്പി​ൽ കു​ഞ്ഞി​മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ ഖാ​ലി​ദ്(42), ക​ക്കോ​ത്തു​പ​റ​ന്വി​ൽ ജു​നൈ​ദ്(20), പു​ത്തു​മ​ല ശെ​ൽ​വ​ൻ(60) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ മൃ​ത​ദേ​ഹ​ങ്ങ​ൾ ഓ​ഗ​സ്റ്റ് ഒ​ന്പ​തി​നു ക​ണ്ടെ​ത്തി. ത​മി​ഴ്നാ​ട് പൊ​ള്ളാ​ച്ചി ശെ​ൽ​വ​കു​മാ​റി​ന്‍റെ മ​ക​ൻ കാ​ർ​ത്തി​ക്(27), പു​ത്തു​മ​ല തേ​യി​ല​ത്തോ​ട്ടം തൊ​ഴി​ലാ​ളി മു​ണ്ടേ​ക്കാ​ട്ട് ച​ന്ദ്ര​ന്‍റെ ഭാ​ര്യ അ​ജി​ത(46), ശെ​ൽ​വ​ന്‍റെ ഭാ​ര്യ റാ​ണി (57), സു​വ​ർ​ണ​യി​ൽ ലോ​റ​ൻ​സി​ന്‍റെ ഭാ​ര്യ ഷൈ​ല(32), ത​മി​ഴ്നാ​ട് പൊ​ള്ളാ​ച്ചി സ്വ​ദേ​ശി ഗൗ​രി ശ​ങ്ക​ർ(26) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും ല​ഭി​ച്ചു.

പു​ത്തു​മ​ല മു​തി​ര​ത്തൊ​ടി ഹം​സ (58), പ​ച്ച​ക്കാ​ട് നാ​ച്ചി​വീ​ട്ടി​ൽ അ​വ​റാ​ൻ (62), പ​ച്ച​ക്കാ​ട് ക​ണ്ണ​ൻ​കാ​ട​ൻ അ​ബൂ​ബ​ക്ക​ർ (62), പു​ത്തു​മ​ല എ​സ്റ്റേ​റ്റി​ലെ അ​ണ്ണ​യ്യ (54), പ​ച്ച​ക്കാ​ട് എ​ട​ക്ക​ണ്ട​ത്തി​ൽ ന​ബീ​സ(74) എ​ന്നി​വ​രെ​യാ​ണ് ദേ​ശീ​യ ദു​ര​ന്ത പ്ര​തി​ക​ര​ണ സേ​നാം​ഗ​ങ്ങ​ള​ട​ക്കം ദി​വ​സ​ങ്ങ​ളോ​ളം തെ​ര​ഞ്ഞി​ട്ടും ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​ത്. പു​ത്തു​മ​ല​യി​ൽ എ​വി​ടെ​യൊ​ക്ക​യോ ആ​ഴ​ങ്ങ​ളി​ൽ അ​ന്ത്യ​വി​ശ്ര​മം​കൊ​ള്ളു​ക​യാ​ണ് അ​വ​ർ.

ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഗ്രാ​മ​ത്തി​ൽ 58 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 22 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. ഏ​ക്ക​ർ​ക​ണ​ക്കി​നു കൃ​ഷി​യി​ടം മ​ണ്ണി​ന​ടി​യി​ലാ​യി. താ​ഴ്വാ​ര​ത്തെ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ, വാ​ഹ​ന​ങ്ങ​ൾ, എ​സ്റ്റേ​റ്റ് പാ​ടി, കാ​ന്‍റീ​ൻ, പോ​സ്റ്റ് ഓ​ഫീ​സ് തു​ട​ങ്ങി​യ​വ മ​ല​വെ​ള്ളം കൊ​ണ്ടു​പോ​യി.

ഭ​വ​ന​ര​ഹി​ത​രാ​യ​തി​ൽ 10 കു​ടും​ബ​ങ്ങ​ൾ വീ​ടും സ്ഥ​ല​വും ന​ശി​ച്ച​വ​ർ​ക്കു സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച 10 ല​ക്ഷം രൂ​പ സ്വീ​ക​രി​ച്ച് ജീ​വി​തം മ​റ്റി​ട​ങ്ങ​ളി​ലേ​ക്കു പ​റി​ച്ചു​നാ​ട്ടി. ഏ​താ​നും കു​ടും​ബ​ങ്ങ​ൾ സ​ന്ന​ദ്ധ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ൽ താ​മ​സ​മാ​ക്കി. അ​വ​ശേ​ഷി​ച്ച കു​ടും​ബ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സം ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​യി.

മേ​പ്പാ​ടി ടൗ​ണി​ന​ടു​ത്ത് പൂ​ത്ത​കൊ​ല്ലി​യി​ൽ മാ​തൃ​ഭൂ​മി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് വി​ല​ക്കു​വാ​ങ്ങി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നു കൈ​മാ​റി​യ ഏ​ഴ് ഏ​ക്ക​ർ ഭൂ​മി​യി​ലാ​ണ് ഹ​ർ​ഷം എ​ന്ന പേ​രി​ൽ പു​ന​ര​ധി​വാ​സ പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യ​ത്. വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളും സ​ന്ന​ദ്ധ പ്ര​സ്ഥാ​ന​ങ്ങ​ളും ജി​ല്ലാ ഭ​ര​ണ​കൂ​ട​വു​മാ​യി കൈ​കോ​ർ​ത്ത് 56 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് പൂ​ത്ത​കൊ​ല്ലി​യി​ൽ പാ​ർ​പ്പി​ടം ഒ​രു​ക്കി​യ​ത്.

പു​ത്തു​മ​ല​യി​ൽ വി​ദ​ഗ്ധ സം​ഘം ആ​ദ്യം വാ​സ​യോ​ഗ്യ​മെ​ല്ലെ​ന്നും പി​ന്നീ​ട് വാ​സ​യോ​ഗ്യ​മെ​ന്നും പ​റ​ഞ്ഞ ഇ​ട​ത്തെ ഏ​ഴോ​ളം കു​ടും​ബ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സ​മാ​ണ് ഇ​നി ന​ട​ത്താ​നു​ള്ള​ത്. ഹ​ർ​ഷം പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ പ​ട്ടി​ക​യി​ൽ ഈ ​കു​ടും​ബ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ടി​രു​ന്നി​ല്ല.

കെ​ട്ടു​റ​പ്പു​ള്ള വീ​ടു​ക​ളി​ൽ ക​ഴി​യു​ന്പോ​ളും പ്ര​കൃ​തി​ദു​ര​ന്ത​ത്തെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ ഹ​ർ​ഷം പ​ദ്ധ​തി പ്ര​ദേ​ശ​ത്തു​ള്ള​ത​ട​ക്കം കു​ടും​ബ​ങ്ങ​ളു​ടെ മ​ന​സി​ൽ തീ​മ​ഴ​യാ​യി പെ​യ്യു​ക​യാ​ണ്. വേ​ർ​പെ​ട്ടു​പോ​യ​വ​രെ​ക്കു​റി​ച്ചു​ള്ള സ്മ​ര​ണ​ക​ളി​ൽ ഉ​രു​കു​ക​യാ​ണ് പ​ഴ​യ പു​ത്തു​മ​ല​ക്കാ​രു​ടെ നെ​ഞ്ച​കം.