ആ​ദി​വാ​സി ക​ര​കൗ​ശ​ല വ്യ​വ​സാ​യ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ കെ​ട്ടി​ടം കാ​ടു ക​യ​റി ന​ശി​ക്കു​ന്നു
Wednesday, August 10, 2022 11:58 PM IST
മാ​ന​ന്ത​വാ​ടി: ദീ​ർ​ഘ​വീ​ക്ഷ​ണ​മി​ല്ലാ​ത്ത ആ​ദി​വാ​സി വി​ക​സ​ന​പ​ദ്ധ​തി​ക​ളു​ടെ നേ​ർ​ക്കാ​ഴ്ച​യാ​യി തി​രു​നെ​ല്ലി ആ​ദി​വാ​സി വ്യ​വ​സാ​യ സ​ഹ​ക​ര​ണ​സം​ഘം. ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി പ്ര​വ​ർ​ത്തി​ച്ച​ത് വെ​റും മൂ​ന്നു മാ​സം മാ​ത്രം. കെ​ട്ടി​ട​മു​ൾ​പ്പെ​ടെ മു​പ്പ​ത്തി​ര​ണ്ട് സെ​ന്‍റ് സ്ഥ​ല​വും കെ​ട്ടി​ട​വും കാ​ടു ക​യ​റി ന​ശി​ക്കു​ക​യാ​ണ്. ആ​ദി​വാ​സി വി​ഭാ​ഗ ത്തി​ൽ പെ​ട്ട​വ​ർ​ക്കു തൊ​ഴി​ൽ ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ തി​രു​നെ​ല്ലി പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്താ​യി നി​ർ​മി​ച്ച ആ​ദി​വാ​സി ക​ര​കൗ​ശ​ല വ്യ​വ​സാ​യ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ കെ​ട്ടി​ട​മാ​ണ് ഇ​ന്ന് നി​ർ​ജീ​വ​മാ​യി നി​ല​കൊ​ള്ളു​ന്ന​ത്.
1980ക​ളി​ൽ വ്യ​വ​സാ​യ വ​കു​പ്പാ​ണ് ഇ​ത്ത​ര​മൊ​രു സം​ഘം തു​ട​ങ്ങാ​ൻ മു​ൻ​കൈ​യെ​ടു​ത്ത​ത്. ഇ​പ്പോ​ൾ ഒ​രു കെ​ട്ടി​ട​മു​ൾ​പ്പെ 32 സെ​ന്‍റ് സ്ഥ​ലം കാ​ടു​ക​യ​റി ന​ശി​ക്കു​ക​യാ​ണ്. 55 പേ​രെ ഉ​ൾ​പ്പെ​ടു​ത്തി രൂ​പ​വ​ത്ക​രി​ച്ച സം​ഘം ആ​ദ്യം ന​ല്ല നി​ല​യാ​യി​രു​ന്നെ​ങ്കി​ലും ക്ര​മേ​ണ പൂ​ട്ടു​ക​യാ​യി​രു​ന്നു. 1996 ൽ ​ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് സം​ഘ​ത്തി​ന്‍റെ ഇ​ന്നു​കാ​ണു​ന്ന കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. മു​ള, ചൂ​ര​ൽ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ക​ര​കൗ​ശ​ല ഉ​ത്പ​ന​ങ്ങ​ൾ നി​ർ​മി​ച്ച് ആ​ദ്യം വി​പ ണി​യി​ലെ​ത്തി​ച്ചി​രു​ന്നു. തു​ച്ഛ​മാ​യ വേ​ത​നം വാ​ങ്ങി നേ​ര​മി​രു​ട്ടും വ​രെ ജോ​ലി​ചെ​യ്ത് കു​ടും​ബം പോ​റ്റാ​ൻ പാ​വ​പ്പെ​ട്ട ആ​ദി​വാ​സി​ക​ൾ​ക്ക് ക​ഴി​യാ​തെ വ​ന്ന​തി​നാ​ൽ സം​ഘ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​ൽ നി​ന്ന് ഇ​വ​ർ പ​തി​യെ പി​ൻ​വാ​ങ്ങി.
ആ​വ​ശ്യ​ത്തി​ന് അ​സം​സ്കൃ​ത​വ​സ്തു​ക്ക​ൾ ല​ഭി​ക്കാ​ത്ത​തും സം​ഘ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. ബാം​ബൂ കോ​ർ​പ്പ​റേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ വി​പ​ണ​നം ന​ട​ത്തി​യെ​ങ്കി​ലും അ​തും വി​ജ​യം ക​ണ്ടി​ല്ല.
തു​ട​ർ​ന്ന് ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യും നി​ല​യ്ക്കു​ക​യാ​യി​രു​ന്നു. വൈ​ദ്യു​തി​യും ഗ​താ​ഗ​ത സൗ​ക​ര്യ​വും അ​രി​കി​ൽ ഉ​ണ്ടാ​യി​ട്ടും കെ​ട്ടി​ടം അ​റ്റ​കു​റ്റ​പ്പ​ണി​യെ​ടു​ത്ത് ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​കാ​ത്ത​ത് വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ക​യാ​ണ്.