വോ​ട്ടെ​ടു​പ്പി​നു ത​ലേ​ന്ന് മി​നു​ക്കു​പ​ണി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളും മു​ന്ന​ണി നേ​താ​ക്ക​ളും
Friday, April 26, 2024 6:29 AM IST
ക​ൽ​പ്പ​റ്റ: വോ​ട്ടെ​ടു​പ്പി​നു ത​ലേ​ന്ന് മി​നു​ക്കു​പ​ണി​ക​ളു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളും മു​ന്ന​ണി നേ​താ​ക്ക​ളും. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​നി രാ​ജ​യും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ​നും ബ​ത്തേ​രി, ക​ൽ​പ്പ​റ്റ,

മാ​ന​ന്ത​വാ​ടി മ​ണ്ഡ​ല​ങ്ങ​ളി​ൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, തൊ​ഴി​ലി​ട​ങ്ങ​ൾ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, ഭ​വ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ മാ​ന​ന്ത​വാ​ടി​യി​ലും ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ ക​ൽ​പ്പ​റ്റ​യി​ലും ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ബ​ത്തേ​രി​യി​ലും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ ഗാ​ന്ധി​ക്കു​വേ​ണ്ടി നി​ശ​ബ്ദ​പ്ര​ചാ​ര​ണം ന​ട​ത്തി.

മൂ​ന്നു മു​ന്ന​ണി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​ർ ബൂ​ത്ത് ത​ല​ത്തി​ൽ ഭ​വ​ന​സ​ന്ദ​ർ​ശ​നം ന​ട​ത്തി അ​വ​സാ​ന​വ​ട്ട വോ​ട്ട് അ​ഭ്യാ​ർ​ഥ​ന ന​ട​ത്തി. വോ​ട്ട​ർ സ്ലി​പ് വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കി. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​നി രാ​ജ ബ​ത്തേ​രി അ​സം​പ്ഷ​ൻ ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. ജോ​സ​ഫ് പ​രു​വ​മ്മ​ലി​നെ സ​ന്ദ​ർ​ശി​ച്ചു.

വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം, ദേ​ശീ​യ പാ​ത​യി​ലെ രാ​ത്രി​യാ​ത്രാ​വി​ല​ക്ക് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ കെ.​സി. റോ​സ​ക്കു​ട്ടി, പി.​എം. ജോ​യി, ജ​യ​കൃ​ഷ്ണ​ൻ, ടി.​ജെ. ചാ​ക്കോ​ച്ച​ൻ എ​ന്നി​വ​ർ സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. വൈ​കു​ന്നേ​രം മാ​ന​ന്ത​വാ​ടി​യി​ലെ​ത്തി​യ സ്ഥാ​നാ​ർ​ഥി ല​ളി​ത​ക​ലാ അ​ക്കാ​ദ​മി ആ​ർ​ട്ട് ഗാ​ല​റി​യി​ൽ ഡോ.​ന​രേ​ഷ് ബാ​ല​കൃ​ഷ്ണ​ന്‍റെ ചി​ത്ര​പ്ര​ദ​ർ​ശ​നം സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​ൻ ക​ൽ​പ്പ​റ്റ മ​ണ്ഡ​ല​ത്തി​ൽ ചെ​റി​യ​ക്ക​ൻ സ്മാ​ര​ക മ​ർ​മ​ചി​കി​ത്സാ കേ​ന്ദ്രം, പു​ളി​യ​ർ​മ​ല ക്ഷേ​ത്രം, ഒ.​ടി. ബാ​ല​കൃ​ഷ്ണ​ൻ ന​ന്പ്യാ​രു​ടെ വീ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. മാ​ന​ന്ത​വാ​ടി മ​ണ്ഡ​ല​ത്തി​ൽ ക​മ്മ​ന ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ന​ട​വ​യ​ൽ സി​എം​സി ഹൗ​സി​ലെ​ത്തി വോ​ട്ട​ഭ്യ​ർ​ഥ​ന ന​ട​ത്തി. ബ​ത്തേ​രി മ​ണ്ഡ​ല​ത്തി​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ​ത്തി ജീ​വ​ന​ക്കാ​രോ​ട് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു.