തി​രു​നെ​ല്ലി​യി​ലും ബ​ത്തേ​രി​യി​ലും ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Wednesday, April 17, 2019 1:07 AM IST
ക​ൽ​പ്പ​റ്റ: എ​ഐ​സി​സി അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ത്ഥം തി​രു​നെ​ല്ലി, ബ​ത്തേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കും. അ​പ്പ​പ്പാ​റ മു​ത​ൽ തി​രു​നെ​ല്ലി വ​രെ വ​ലി​യ വാ​ഹ​ന​ങ്ങ​ളും മ​ൾ​ട്ടി ആ​ക്സി​ൽ വാ​ഹ​ന​ങ്ങ​ളും പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല.​രാ​വി​ലെ എ​ട്ട് മു​ത​ൽ രാ​ഹു​ൽ ജി​ല്ല വി​ട്ടു​പോ​കു​ന്ന​തു​വ​രെ ഈ ​റൂ​ട്ടി​ൽ വ​രെ യാ​തൊ​രു​വി​ധ പാ​ർ​ക്കിം​ഗും അ​നു​വ​ദി​ക്കി​ല്ല. എ​സ്എ​എ​ൽ​പി സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ലും ഹെ​ലി​പാ​ഡി​നു സ​മീ​പ​ത്തും പാ​ർ​ക്കിം​ഗും അ​നു​വ​ദി​ക്കി​ല്ല.
ബ​ത്തേ​രി കോ​ട്ട​ക്കു​ന്ന് ജം​ഗ്ഷ​ൻ മു​ത​ൽ കു​പ്പാ​ടി ഹൈ​സ്കൂ​ൾ ജം​ഗ്ഷ​ൻ വ​രെ വ​ലി​യ വാ​ഹ​ന​ങ്ങ​ളും മ​ൾ​ട്ടി ആ​ക്സ​ൽ വാ​ഹ​ന​ങ്ങ​ളും പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല.ï​ഈ റൂ​ട്ടി​ൽ രാ​വി​ലെ എ​ട്ട് മു​ത​ൽ രാ​ഹു​ൽ ജി​ല്ല വി​ട്ടു പോ​കു​ന്ന​ത് വ​രെ യാ​തൊ​രു​വി​ധ പാ​ർ​ക്കിം​ഗും അ​നു​വ​ദി​ക്കി​ല്ല. സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് ഗ്രൗ​ണ്ട് പ​രി​സ​ര​ത്തും ഹെ​ലി​പാ​ഡി​നു സ​മീ​പ​ത്തും പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ക്കി​ല്ല.
ബ​ത്തേ​രി ടൗ​ണ്‍ ഭാ​ഗ​ത്ത് നി​ന്നും പ്ര​വ​ർ​ത്ത​ക​രെ​യു​മാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ട​മാ​ൻ​ചി​റ റോ​ഡ് ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്ത​ക​രെ ഇ​റ​ക്കി കു​പ്പാ​ടി റോ​ഡ് വ​ഴി ക​ട​മാ​ൻ​ചി​റ ഗ്രൗ​ണ്ടി​ൽ പാ​ർ​ക്ക് ചെ​യ്യ​ണം. പു​ൽ​പ്പ​ള്ളി ഭാ​ഗ​ത്ത് നി​ന്നും പ്ര​വ​ർ​ത്ത​ക​രെ​യു​മാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഫോ​റ​സ്റ്റ് ഓ​ഫീ​സി​നു സ​മീ​പം ആ​ളു​ക​ളെ ഇ​റ​ക്കി ഫോ​റ​സ്റ്റ് ഓ​ഫീ​സി​നു സ​മീ​പ​ത്തു​ള്ള ചെ​റി​യ ഗ്രൗ​ണ്ടി​ലും പാ​ർ​ക്കിം​ഗ് ഏ​രി​യ​ക​ളി​ലും പാ​ർ​ക്ക് ചെ​യ്യ​ണ​മെ​ന്ന് ജി​ല്ല പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.