എ​സ്ഐ​ക്കെ​തി​രാ​യ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന്
Monday, May 20, 2019 12:05 AM IST
പു​ൽ​പ്പ​ള്ളി: എ​സ്ഐ​യോ​ടു​ള്ള വി​രോ​ധം തീ​ർ​ക്കാന്‌ മ​ക​ൻ ശ്യാം​കു​മാ​റി​നെ സി​പി​എം ക​രു​വാ​ക്കു​ക​യാ​ണെ​ന്നു ചീ​യ​ന്പം ക​ദ​ളി​ക്കാ​ട്ടി​ൽ ഓ​മ​ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ശ്യാം​കു​മാ​റി​നെ സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി എ​സ്ഐ മ​ർ​ദി​ച്ചു​വെ​ന്ന സി​പി​എം ആ​രോ​പ​ണം ശ​രി​യ​ല്ല.
കു​ടും​ബ​ത്തി​ൽ വ​ഴ​ക്കു​ണ്ടാ​ക്കു​ക​യും ഗാ​ർ​ഹി​കോ​പ​ക​ര​ണ​ങ്ങ​ൾ അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും ചെ​യ്ത​തി​നു ശ്യാം​കു​മാ​റി​നെ​തി​രേ പോ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.
ശ്യാം​കു​മാ​റി​നെ സ്റ്റേ​ഷ​നി​ലേ​ക്കു വി​ളി​പ്പി​ച്ച എ​സ്ഐ പ​രാ​തി​ക​ളെ​ക്കു​റി​ച്ചു അ​ന്വേ​ഷി​ക്കു​ക​യാ​ണു​ണ്ടാ​യ​തെ​ന്നും ഓ​മ​ന പ​റ​ഞ്ഞു.