തൊ​വ​രി​മ​ല ഭൂ​സ​മ​രം: ക​ള​ക്ട​റു​ടെ​യും ഡി​എ​ഫ്ഒ​യു​ടെ​യും നി​ല​പാ​ട് ശ​രി​യ​ല്ലെ​ന്ന്
Monday, June 24, 2019 12:11 AM IST
ക​ൽ​പ്പ​റ്റ: തൊ​വ​രി​മ​ല​യി​ൽ അ​ഖി​ലേ​ന്ത്യാ വി​പ്ല​വ കി​സാ​ൻ സ​ഭ (എ​ഐ​കെ​കെ​എ​സ്),ആ​ദി​വാ​സി ഭാ​ര​ത് മ​ഹാ​സ​ഭ(​എ​ബി​എം)​എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭൂ​സ​മ​രം ന​ട​ത്തി​യ​തു വ​ന​ഭൂ​മി​യി​ലാ​ണെ​ന്ന ജി​ല്ലാ ക​ള​ക്ട​റു​ടെ​യും സൗ​ത്ത് വ​യ​നാ​ട് ഡി​എ​ഫ്ഒ​യു​ടെ​യും വാ​ദം ശ​രി​യ​ല്ലെ​ന്നു സി​പി​ഐ(​എം​എ​ൽ) റെ​ഡ് ഫ്ളാ​ഗ് ജി​ല്ലാ ക​മ്മി​റ്റി പ്ര​സ്താ​വ​ന​യി​ൽ അ​വ​കാ​ശ​പ്പെ​ട്ടു.
തൊ​വ​രി​മ​ല​യി​ൽ ഭൂ​സ​മ​രം ന​ട​ത്തി​യ ഭൂ​ര​ഹി​ത ആ​ദി​വാ​സി-​ദ​ളി​ത് കു​ടും​ബ​ങ്ങ​ളെ വ​ന​ഭൂ​മി കൈ​യേ​റി​യെ​ന്നു പ​റ​ഞ്ഞാ​ണ് ഒ​ഴി​പ്പി​ച്ച​ത്. സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​വ​രെ അ​റ​സ്റ്റു ചെ​യ്യു​ക​യു​മു​ണ്ടാ​യി. എ​ന്നാ​ൽ ഭൂ​സ​മ​രം ന​ട​ന്ന​തു ഹാ​രി​സ​ണ്‍ മ​ല​യാ​ളം ക​ന്പ​നി​യു​ടെ അ​ന​ധി​കൃ​ത കൈ​വ​ശ​ത്തി​ലു​ള്ള മി​ച്ച​ഭൂ​മി​യി​ലാ​ണ്.
നെന്മേ​നി വി​ല്ലേ​ജി​ലെ സെ​റ്റി​ൽ​മെ​ന്‍റ് റ​ജി​സ്റ്റ​ർ പ​രി​ശോ​ധി​ച്ചാ​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​കും. സ​ർ​വേ ന​ന്പ​ർ 299 മു​ത​ലു​ള്ള​തി​ൽ തൊ​വ​രി​മ​ല എ​സ്റ്റേ​റ്റി​ന്‍റെ ഭാ​ഗം എ​ന്നു പ​റ​ഞ്ഞു ഹാ​രി​സ​ണ്‍ നി​ല​നി​ർ​ത്തി​യ സ്ഥ​ല​മാ​ണ് സ​ർ​ക്കാ​ർ മി​ച്ച​ഭൂ​മി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്. സ​മ​ര​ഭൂ​മി​യി​ൽ​ നി​ന്നു ഒ​ഴി​പ്പി​ച്ച കു​ടും​ബ​ങ്ങ​ൾ ര​ണ്ടു മാ​സ​മാ​യി ക​ള​ക്ട​റേ​റ്റു പ​ടി​ക്ക​ൽ സ​ത്യ​ഗ്ര​ഹ​ത്തി​ലാ​ണ്.


ഈ ​കു​ടും​ബ​ങ്ങ​ൾ ഇ​നി​യും സ​മ​രം തു​ട​ര​ണ​മോ​യെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.