വ​യ​നാ​ട്ടി​ൽ ഇ​ഞ്ചി​കൃ​ഷി വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു
Thursday, July 18, 2019 12:08 AM IST
പു​ൽ​പ്പ​ള്ളി: ജി​ല്ല​യി​ൽ ഇ​ഞ്ചി​കൃ​ഷി വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. നീ​ണ്ട ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ജി​ല്ല​യി​ൽ നി​ര​വ​ധി ക​ർ​ഷ​ക​രാ​ണ് സ്വ​ന്തം ഭൂ​മി​യി​ൽ ഇ​ഞ്ചി​കൃ​ഷി ആ​രം​ഭി​ച്ച​ത്. കു​രു​മു​ള​ക്, കാ​പ്പി, ക​മു​ക്, തെ​ങ്ങ് തു​ട​ങ്ങി​യ കൃ​ഷി​ക​ളി​ൽ​നി​ന്നു​ള്ള ആ​ദാ​യം കു​റ​ഞ്ഞ​തും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ കൃ​ഷി​ച്ചെ​ല​വ് ഗ​ണ്യ​മാ​യി വ​ർ​ധി​ച്ച​തു​മാ​ണ് ഇ​ഞ്ചി​കൃ​ഷി സ്വ​ന്തം​ഭൂ​മി​യി​ൽ ന​ട​ത്താ​ൻ പ​ല​ർ​ക്കും പ്രേ​ര​ണ​യാ​യ​ത്.
ക​ർ​ണാ​ട​ക ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ങ്ങ​ളി​ൽ വ​ൻ തു​ക​യാ​ണ് ഇ​ഞ്ചി​കൃ​ഷി​ക്ക് പാ​ട്ടം. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും രോ​ഗ​ങ്ങ​ളും പ​ല​പ്പോ​ഴും കൃ​ഷി ന​ഷ്ട​ത്തി​ൽ ക​ലാ​ശി​ക്കാ​ന്‌ കാ​ര​ണ​മാ​കു​ന്നു​ണ്ട്. വ​ർ​ഷ​ങ്ങ​ളാ​യി ജി​ല്ല​യി​ൽ ഇ​ഞ്ചി​കൃ​ഷി ചെ​യ്യു​ന്നവരു​ടെ എ​ണ്ണം കു​റ​വാ​ണ്.
സാ​ന്പ​ത്തി​ക​ശേ​ഷി കു​റ​ച്ചെ​ങ്കി​ലും ഉ​ള്ള​വ​ർ ഒ​റ്റ​യ്ക്കും കൂ​ട്ടാ​യും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കൃ​ഷി ന​ട​ത്തി​യി​രു​ന്ന​ത്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലെ കൃ​ഷി മ​തി​യാ​ക്കി​യ​വ​രാ​ണ് നി​ല​വി​ൽ സ്വ​ന്തം ഭൂ​മി​യി​ൽ ഇ​ഞ്ചി ന​ട്ട​വ​രി​ൽ അ​ധി​ക​വും.
ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളി​ൽ​നി​ന്നും വാ​യ്പ​യെ​ടു​ത്താ​ണ് പ​ല​രും കൃ​ഷി​യി​ൽ മു​ട​ക്കി​യ​ത്.
മ​ഴ​യു​ടെ കു​റ​വ് വി​ള​വി​നെ ബാ​ധി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക ക​ർ​ഷ​ക​ര്‌ക്കുണ്ട്.