മാ​ന​ന്ത​വാ​ടി ഇന്നുമുതൽ കാ​മ​റക്ക​ണ്ണി​ൽ
Friday, July 19, 2019 12:28 AM IST
മാ​ന​ന്ത​വാ​ടി: ദി​നം പ്ര​തി തി​ര​ക്കേ​റു​ന്ന മാ​ന​ന്ത​വാ​ടി പ​ട്ട​ണം ഇ​ന്ന് മു​ത​ൽ പോ​ലീ​സി​ന്‍റെ കാമ​റ​ക​ണ്ണു​ക​ളു​ടെ നീ​രീ​ക്ഷ​ണ​ത്തി​ൽ. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളാ​യ ഗാ​ന്ധി പാ​ർ​ക്ക്, മൈ​സൂ​ർ റോ​ഡ്, എ​ൽ​എ​ഫ് ജം​ഗ്ഷ​ൻ, വ​ള്ളി​യൂ​ർ​ക്കാ​വ് ജം​ഗ്ഷ​ൻ, ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​രം, പോ​സ്റ്റ് ഓ​ഫീ​സ് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ജി​ല്ലാ ക​ള​ക്ട​റു​ടെ റോ​ഡ് സു​ര​ക്ഷാ ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി എ​ട്ട് ല​ക്ഷം രൂ​പ ചെ​ല​വി​ൽ 17 കാമ​റ​ക​ളാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.
വ​യ​ർ​ല​സ് സെ​ക്യൂ​രി​റ്റി സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചു​ള്ള കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ സി​സി​ടി​വി കാമ​റ​ക​ളാ​ണ് മാ​ന​ന്ത​വാ​ടി ന​ഗ​ര​ത്തി​ലെ​ത്. ര​ണ്ട് കാ​മ​റ​ക​ൾ 360 ഡി​ഗ്രി ചു​റ്റ​ള​വി​ൽ കാ​ഴ്ച​ക​ൾ ഒ​പ്പി​യെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന​താ​ണ്. രാ​ത്രി 30 മീ​റ്റ​ർ മു​ത​ൽ 100 മീ​റ്റ​ർ വ​രെ ദു​ര​ങ്ങ​ളി​ലു​ള്ള ദൃ​ശ്യ​ങ്ങ​ൾ കാ​മ​റ​ക​ൾ പ​ക​ർ​ത്തും. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ സൂം ​ചെ​യ്യാ​തെ 400 മീ​റ്റ​ർ വ​രെ​യും ക​ണ്‍​ട്രോ​ൾ റൂ​മി​ൽ നി​ന്നും സൂം ​ചെ​യ്താ​ൽ 250 മീ​റ്റ​ർ വ​രെ​യു​മു​ള്ള ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ക്കും. അ​മേ​രി​ക്ക​ൻ ക​ന്പ​നി​യാ​യ യു​എ​ൻ​വി യു​ടെ അ​ത്യാ​ധു​നി​ക രീ​തി​യി​ലു​ള്ള എ​ച്ച്ഡി കാമ​റ​ക​ളാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ഡി​സ്പ്ലേ മാ​ന​ന്ത​വാ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ 24 മ​ണി​ക്കൂ​റും ല​ഭ്യ​മാ​കും.
കാമ​റ​ക​ളു​ടെ മു​ഴു​വ​ൻ നി​യ​ന്ത്ര​ണ​വും മാ​ന​ന്ത​വാ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്ന് കൈ​കാ​ര്യം ചെ​യ്യാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് ഇ​വ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
്യാ​മ​റ​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നാ​യി വൈ​ദ്യു​തി ബി​ൽ തു​ക ന​ഗ​ര​സ​ഭ ന​ൽ​കും. ക്യാ​മ​റ​ക​ളു​ടെ കേ​ടു​പാ​ടു​ക​ൾ, സ​ർ​വീ​സിം​ഗ് എ​ന്നി​വ​യും ന​ഗ​ര​സ​ഭ​യു​ടെ ചു​മ​ത​ല​യി​ലാ​ണ്. സം​ഘ​ട​ന​ക​ളു​ടെ​യും വ്യ​ക്തി​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ മാ​ന​ന്ത​വാ​ടി ബ​സ് സ്റ്റാ​ൻ​ഡ്, ക​ഐ​സ്ആ​ർ​ടി​സി ഡി​പ്പോ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ 40 ക്യാ​മ​റ​ക​ൾ കൂ​ടി സ്ഥാ​പി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.
ന​ഗ​ര​ത്തി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്, ഗ​താ​ഗ​ത​കു​രു​ക്ക്, ന​ഗ​ര​പ​രി​ധി​യി​ൽ അ​ര​ങ്ങേ​റു​ന്ന വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ൾ, സാ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​റ്റ് അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ന​ഗ​ര​ത്തി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച നീ​രീ​ക്ഷ​ണ ക്യാ​മ​റ​ക​ൾ ത​ത്സ​മ​യം ഒ​പ്പി​യെ​ടു​ക്കു​ന്ന​ത് പോ​ലീ​സി​നും പൊ​തു​ജ​ന​ത്തി​നും ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​കും. സി​സി​ടി​വി നി​രീ​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 10.30 ന് ​മാ​ന​ന്ത​വാ​ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.