വ​യ​നാ​ട് കോ​ഫി പ്രോ​ജ​ക്ട്: മാ​ർ​ക്ക​റ്റ് സ്റ്റ​ഡി റി​പ്പോ​ർ​ട്ട് ഒ​രു മാ​സ​ത്തി​ന​കം
Saturday, July 20, 2019 12:10 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് കോ​ഫി പ​ദ്ധ​തി​യു​ടെ മാ​ർ​ക്ക​റ്റ് സ്റ്റ​ഡി റി​പ്പോ​ർ​ട്ട് ഓ​ഗ​സ്റ്റി​ൽ ല​ഭ്യ​മാ​ക്കു​മെ​ന്ന് കോ​ഫി ബോ​ർ​ഡ് മാ​ർ​ക്ക​റ്റ് റി​സ​ർ​ച്ച് വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​ശ്വ​നി കു​മാ​ർ. തു​ട​ർ​ന്ന് ബി​സി​ന​സ് പ്ലാ​ൻ ത​യാ​റാ​ക്കാ​നും കോ​ഫി ബോ​ർ​ഡ് പി​ന്തു​ണ ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റീ​ജ​ണ​ൽ കോ​ഫി റി​സ​ർ​ച്ച് സ്റ്റേ​ഷ​നി​ൽ ന​ട​ന്ന കോ​ഫി ബോ​ർ​ഡ്- ബ്ര​ഹ്മ​ഗി​രി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി സം​യു​ക്ത യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഡോ.​അ​ശ്വ​നി കു​മാ​ർ.
വ​യ​നാ​ട് കോ​ഫി ബ്രാ​ൻ​ഡ് ചെ​യ്ത് മാ​ർ​ക്ക​റ്റ് ചെ​യ്യാ​നാ​യി മാ​ർ​ക്ക​റ്റ് സ്റ്റ​ഡി റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കാ​ൻ ബ്ര​ഹ്മ​ഗി​രി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി കോ​ഫി ബോ​ർ​ഡു​മാ​യി ക​രാ​ർ ഒ​പ്പ് വ​ച്ചി​രു​ന്നു. ബി​സി​ന​സ് പ്ലാ​ൻ ത​യാ​റാ​ക്കു​ന്ന​തി​ൽ ജി​ല്ല​യി​ലെ കാ​പ്പി​ക​ർ​ഷ​ക​രു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തു​ക​യും കാ​പ്പി ക​ർ​ഷ​ക​രു​ടെ ഫെ​ഡ​റേ​ഷ​ൻ രൂ​പീ​ക​രി​ച്ച് ക​ർ​ഷ​ക​രു​ടെ കൂ​ട്ടു​ട​മ​സ്ഥ​ത​യി​ൽ സം​സ്ക​ര​ണ വ്യ​വ​സാ​യ​ങ്ങ​ളും വി​പ​ണി​യും വി​ക​സി​പ്പി​ക്കു​മെ​ന്നും ബ്ര​ഹ്മ​ഗി​രി ചെ​യ​ർ​മാ​ൻ പി. ​കൃ​ഷ്ണ​പ്ര​സാ​ദ് വ്യ​ക്ത​മാ​ക്കി.കേ​ര​ള സ​ർ​ക്കാ​ർ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച കോ​ഫി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് ബ്ര​ഹ്മ​ഗി​രി​യും കോ​ഫി ബോ​ർ​ഡും സം​യു​ക്ത​മാ​യി ബി​സി​ന​സ് പ്ലാ​ൻ ത​യാ​റാ​ക്കു​ന്ന​ത്. ഡോ. ​തി​മ്മ​രാ​ജു(​ജെ​ഡി​ഇ), ടി.​ബി. സു​രേ​ഷ് (ബ്ര​ഹ്മ​ഗി​രി സി​ഇ​ഒ), ഡോ.​ക​റു​ത്ത​മ​ണി (ഡി​ഡി​ഇ), ഡോ. ​വി​ജ​യ​ല​ക്ഷ്മി(​ഡി​ഡി​ആ​ർ), അ​മ​ര​വെ​ണ്‍​മ​തി (ബോ​ട്ട​ണി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്), ല​ക്ഷ്മ​ണ​ൻ(​എ​സ്എ​ൽ​ഒ), രാ​മ​ജ​യം(​എ​ഇ ഒ), ​മോ​ഹ​ൻ​ദാ​സ്(​അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ​ർ), ജു​ബു​നു(​കോ​ഫി എ​ക്സ്പേ​ർ​ട്ട്), മി​ഥു​ൻ​ബാ​ബു(​പ്രൊ​ജ​ക്ട് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ) എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.