എ​ലി​പ്പ​നി പ്ര​തി​രോ​ധം: ഡോ​ക്സി ഡേ ​ആ​ച​ര​ണ​ത്തി​നു തു​ട​ക്ക​മാ​യി
Sunday, August 18, 2019 12:26 AM IST
ക​ൽ​പ്പ​റ്റ: എ​ലി​പ്പ​നി പ്ര​തി​രോ​ധ​ത്തി​നു ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​നി​യാ​ഴ്ച​ക​ളി​ൽ ഡോ​ക്സി​ഡേ ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മാ​ന​ന്ത​വാ​ടി ബ​സ‌്സ്റ്റാ​ൻ​ഡി​ൽ മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ശോ​ഭ രാ​ജ​ൻ ജി​ല്ലാ ആ​ശു​പ​ത്രി എ​ച്ച്എം​സി മെം​ബ​ർ ഏ​ച്ചോം ഗോ​പി​ക്ക് ഡോ​ക്സി​സൈ​ക്ലി​ൻ ഗു​ളി​ക ന​ൽ​കി നി​ർ​വ​ഹി​ച്ചു. ജി​ല്ലാ ആ​ശു​പ​ത്രി പി​പി യൂ​ണി​റ്റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ദി​വ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​ച്ചോം ഗോ​പി പ്ര​സം​ഗി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ലെ പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​ർ, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, ജി​ല്ലാ ആ​ശു​പ​ത്രി പി.​പി. യൂ​ണി​റ്റി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ആ​ശ പ്ര​വ​ർ​ത്ത​ക​ർ, പൊ​തു​പ്ര​വ​ർ​ത്ത​ക​ർ, പൊ​തു​ജ​ന​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

നൂ​റി​ൽ​പ​രം ആ​ളു​ക​ൾ​ക്ക് ഗു​ളി​ക വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ കെ. ​ഇ​ബ്രാ​ഹിം സ്വാ​ഗ​ത​വും ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ൻ​റ് സി.​സി. ബാ​ല​ൻ ന​ന്ദി​യും പ​റ​ഞ്ഞു.പൊ​ഴു​ത​ന സ്വ​ദേ​ശി മ​ഹേ​ഷ്(23) മ​രി​ച്ച​ത് എ​ലി​പ്പ​നി​മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ദു​രി​താ​ശ്വാ​സ​ക്യാ​ന്പു​ക​ളി​ൽ​നി​ന്നു വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​വ​രും ക്യാ​ന്പു​ക​ളി​ൽ തു​ട​രു​ന്ന​വ​രും പ്ര​ള​യാ​ന​ന്ത​ര ര​ക്ഷ- ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​രും ഡോ​ക്സി​സൈ​ക്ലി​ൻ 100 എം​ജി ര​ണ്ടെ​ണ്ണം ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ നി​ർ​ബ​ന്ധ​മാ​യും ക​ഴി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു.