റോ​ഡ് ത​ക​ർ​ന്ന​ത് ചാ​ലി​ഗ​ദ്ദ കോ​ള​നി​ക്കാ​രു​ടെ ദു​രി​തം ഇ​ര​ട്ടി​യാ​ക്കി
Monday, August 19, 2019 12:11 AM IST
മാ​ന​ന്ത​വാ​ടി: പ്ര​ള​യ​ത്തി​ൽ റോ​ഡ് ത​ക​ർ​ന്ന​തു പ​യ്യ​ന്പ​ള്ളി ചാ​ലി​ഗ​ദ്ദ കോ​ള​നി​ക്കാ​രു​ടെ ദു​രി​തം ഇ​ര​ട്ടി​യാ​ക്കി.
കു​ത്തൊ​ഴു​ക്കി​ൽ പാ​ടെ ത​ക​ർ​ന്ന റോ​ഡി​ൽ വ​ലി​യ ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ട്ടി​രി​ക്ക​യാ​ണ്. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ കോ​ള​നി​യി​ലെ ഏ​ഴു വീ​ടു​ക​ൾ പൂ​ർ​ണ​മാ​യി ത​ക​രു​ക​യും 32 വീ​ടു​ക​ൾ വാ​സ​യോ​ഗ്യ​മ​ല്ലാ​താ​കു​ക​യും ചെ​യ്തി​രു​ന്നു.
കൂ​ട​ൽ​ക്ക​ട​വി​ൽ ആ​രം​ഭി​ക്കു​ന്ന റോ​ഡാ​ണ് ചാ​ലി​ഗ​ദ്ദ കോ​ള​നി​യി​ൽ അ​വ​സാ​നി​ക്കു​ന്ന​ത്. 2018ലെ ​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്നു പു​ന​ർ​നി​ർ​മി​ച്ച റോ​ഡാ​ണ് ഇ​ത്ത​വ​ണ​യും സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യ​ത്. ചാ​ലി​ഗ​ദ്ദ​ക്കാ​ർ​ക്കു പു​റ​മേ മു​ട്ട​ൻ​ക​ര, ചെ​മ്മാ​ട് നി​വാ​സി​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡ് അ​ടി​യ​ന്ത​ര​മാ​യി ന​ന്നാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.