ന​ട​വ​യ​ൽ ക്യാ​ന്പി​ൽ ക​ണ്ട​ത് ഒ​രു​മ​യു​ടെ വെ​ളി​ച്ചം
Monday, August 19, 2019 12:11 AM IST
ന​ട​വ​യ​ൽ: എ​ൽ​പി സ്കൂ​ളി​ലും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലു​മാ​യി പ്ര​വ​ർ​ത്തി​ച്ച ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ തെ​ളി​ഞ്ഞ​തു ഒ​രു​മ​യു​ടെ വെ​ളി​ച്ചം. അ​ന്തേ​വാ​സി​ക​ളു​ടെ പ​രാ​തി​ക​ൾ​ക്കു ഇ​ട​ന​ൽ​കാ​തെ​യാ​ണ് ക്യാ​ന്പ് പ്ര​വ​ർ​ത്തി​ച്ച​ത്. പ്ര​ള​യ​ത്തി​ൽ വീ​ട് ഉ​പേ​ക്ഷി​ച്ചു അ​ഭ​യം നേ​ടി​യ​വ​ർ​ക്ക് ഒ​രു കു​റ​വും വ​ര​രു​തെ​ന്ന ദൃ​ഢ​നി​ശ്ച​യ​ത്തി​ലാ​യി​രു​ന്നു ക്യാ​ന്പി​നു മേ​ൽ​നോ​ട്ടം വ​ഹി​ച്ച നാ​ട്ടു​കാ​ർ.
പേ​രൂ​ർ, നെ​യ്ക്കു​പ്പ, പാ​തി​രി​യ​ന്പം, അ​യ​നി​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 165 കു​ടും​ബ​ങ്ങ​ളാ​ണ് ക്യാ​ന്പി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണ​മാ​ണ് ക്യാ​ന്പി​ൽ നല്‌കിയത്.
പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ എ​ൻ.​ആ​ർ. ര​ഘു, എ​ൽ​പി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സ്റ്റാ​ൻ​ലി ജേ​ക്ക​ബ്, വി​ല്ലേ​ജ് ഓ​ഫീ​സ​ർ ജി. ​സു​ഭാ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി.​എം. ത​ങ്ക​ച്ച​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഭ​ക്ഷ​ണ വി​ത​ര​ണം.
ആ​രോ​ഗ്യ വ​കു​പ്പു ജീ​വ​ന​ക്കാ​രും, കു​ടും​ബ​ശ്രീ-​സ​ന്ന​ദ്ധ​സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രും ക്യാ​ന്പി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നു രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ക്യാ​ന്പി​ലു​ള്ള കു​ടും​ബ​ങ്ങ​ൾ വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങി​യ​ത്.