പ്ര​ള​യ​ത്തി​ൽ നീ​ല​ഗി​രി​യി​ൽ 500 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം: എ. ​രാ​ജ എം​പി
Monday, August 19, 2019 12:11 AM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി​യി​ൽ പ്ര​ള​യ​ത്തി​ൽ 500 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യ​താ​യി എ. ​രാ​ജ എം​പി പ​റ​ഞ്ഞു. ജി​ല്ല​യി​ൽ 200 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യെ​ന്നു ഉ​പ​മു​ഖ്യ​മ​ന്തി പ​റ​ഞ്ഞ​തു ശ​രി​യ​ല്ല. ജി​ല്ല​യി​ൽ 1,500 വീ​ടു​ക​ൾ ത​ക​ർ​ന്നു. ന​ഗ​ര-​ഗ്രാ​മ പാ​ത​ക​ൾ പ​ലേ​ട​ത്തും ത​ക​ർ​ന്നു.
വന്‌ കൃ​ഷി​നാ​ശവുമുണ്ടായി. വീ​ടു​ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ഭ​വ​ന​നി​ർ​മാ​ണ​ത്തി​നു അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​ക​ണം. കൃ​ഷി​ന​ശി​ച്ച​വ​ർ​ക്കു ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്ക​ണം. ഉ​രു​ൾ​പൊ​ട്ട​ലി​നെ​ത്തു​ട​ർ​ന്ന് ത​ക​ർ​ന്ന റോ​ഡു​ക​ളും സം​ര​ക്ഷ​ണ​ഭി​ത്തി​ക​ളും ഉ​ട​ൻ ന​ന്നാ​ക്ക​ണം. പു​ഴ​ക​ളി​ലും തോ​ടു​ക​ളി​ലും ഒ​ഴു​ക്കു സു​ഗ​മ​മാ​ക്ക​ണം. ഓ​വാ​ലി പ​ഞ്ചാ​യ​ത്തി​ൽ കാ​ണാ​താ​യ എ​ല്ല​മ​ല സ്വ​ദേ​ശി സൈ​നു​ദ്ദീ​ന്‍റെ ആ​ശ്രി​ത​ർ​ക്ക് മ​തി​യാ​യ ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു.