നാ​രോ​ക്ക​ട​വി​ലെ പാ​റ​ഖ​ന​നം: പ്രദേശവാസികള്‌ ഭീ​തി​യി​ൽ
Tuesday, August 20, 2019 12:23 AM IST
വെ​ള്ള​മു​ണ്ട: അ​ന​ധി​കൃ​ത ക്വോറി​ക​ളു​ടെ ഈ​റ്റി​ല്ല​മാ​യ പെ​രു​ങ്കു​ളം മ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും പ്ര​ദേ​ശ​വാ​സി​ക​ളെ ഭീ​തി​യി​ലാ​ഴ്ത്തു​ന്നു. വെ​ള്ള​മു​ണ്ട വി​ല്ലേ​ജ് പ​രി​ധി​യി​ൽ പ​ശ്ചി​മ​ഘ​ട്ട മ​ല​യ​ടി​വാ​ര​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൗ​നാ​നു​വാ​ദ​ത്തോ​ടെ ന​ട​ന്ന അ​ന​ധി​കൃ​ത ഖ​ന​നം മ​ല​യു​ടെ നി​ല​നി​ൽ​പി​നു ത​ന്നെ​ഭീ​ഷ​ണി​യാ​യ​ത്. നാ​രോ​ക്ക​ട​വ് മ​ല​മു​ക​ളി​ലെ 500 മീ​റ്റ​ർ ചു​റ്റ​ള​വി​ൽ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ആ​റ് ക്വോറി​ക​ളാ​ണു​ള്ള​ത്. സ​ർ​ക്കാ​ർ ഭൂ​മി കൈ​യേ​റി​യും നി​യ​മ​വി​രു​ദ്ധ​വു​മാ​യി തു​ട​ങ്ങി​യ ക്വോ​റി​ക്കെ​തി​രേ പ​രാ​തി ഉ​യ​രു​ന്പോ​ൾ പ​ര​മാ​വ​ധി ഖ​ന​നം ന​ട​ത്തി​യ ശേ​ഷം അ​ട​ച്ചു പൂ​ട്ടി സ​മീ​പ​ത്ത് മ​റ്റൊ​ന്ന് തു​ട​ങ്ങു​ക​യാ​യി​രു​ന്നു. ഇ​ങ്ങ​നെ തു​ട​ങ്ങി​യ വ​ണ്ടം​കു​ഴി ക്വാ​റി റ​വ​ന്യു​ഭൂ​മി​യി​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ ശേ​ഷം പ്ര​വ​ർ​ത്ത​നം നി​ർ​ത്തി.

അ​പ്പോ​ഴേ​ക്കും മ​ല​യു​ടെ പ​കു​തി​യോ​ളം തു​ര​ന്ന് ക​ഴി​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് ത്രേ​സ്യാ​മ ക്വോറി, കി​ഴ​കേ പു​റം ക്വോറി എ​ന്നി​വ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. നാ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ ​ക്വോ​റി​ക​ൾ പ്ര​വ​ർ​ത്ത​നം ത​ട​യു​ന്ന സ​മ​യ​മാ​യ​പ്പോ​ഴേ​ക്കും മ​ല​യു​ടെ മ​റ്റ് ര​ണ്ട് വ​ശ​ങ്ങ​ളും വ​ൻ​തോ​തി​ൽ തു​ര​ന്നി​രു​ന്നു. ശേ​ഷം അ​ത്താ​ണി ക്വോ​റി ഉ​ൾ​പ്പെ​ടെ മൂ​ന്ന് ക്വോ​റി​ക​ൾ വ്യ​ത്യ​സ്ത പേ​രു​ക​ളി​ൽ വീ​ണ്ടും ഖ​ന​നം ന​ട​ത്തി പ​ര​മാ​വ​ധി ക​ല്ല് ക​ട​ത്തി​യ ശേ​ഷം അ​ധി​കൃ​ത​ർ ത​ന്നെ പൂ​ട്ടി​ച്ചു.

പ്ര​ദേ​ശ​ത്തി​നും മ​ല​യു​ടെ നി​ല​നി​ൽ​പി​നും ഭീ​ഷ​ണി​യാ​യി ക്വാ​റി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​തി​നെ​തി​രെ ബാ​ണാ​സു​ര പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി രൂ​പീ​ക​രി​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി നാ​ട്ടു​കാ​ർ സ​മ​ര​രം​ഗ​ത്തു​ണ്ട്.

വെ​ള്ള​മു​ണ്ട വി​ല്ലേ​ജി​ൽ സ​ർ​വ്വേ ന​ന്പ​ർ 622/1 എ ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​രോ​ക്ക​ട​വ് ശി​ല​ബ്രി​ക്സ് ആ​ൻ​ഡ് ഗ്രാ​നൈ​റ്റ്സ് ക്വാ​റി​ക്കെ​തി​രെ​യാ​ണ് ആ​ദി​വാ​സി​ക​ള​ട​ക്ക​മു​ള്ള പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്തും പ്രദേശത്തെ നി​ര​വ​ധി ഉ​രു​ൾ​പൊ​ട്ട​ലു​ക​ൾ​ക്ക് ക​രി​ങ്ക​ൽ ഖ​ന​നം കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി റി​പ്പോ​ർ​ട്ട് പ്ര​കാ​രം ഹൈ ​ഹ​സാ​ർ​ഡ് പ്ര​ദേ​ശ​മാ​യ പ​ശ്ചി​മ​ഘ​ട്ട മ​ല​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും ഖ​ന​നം പാ​ടി​ല്ലെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ നി​യ​മ പ്ര​കാ​രം നി​കു​തി പോ​ലും സ്വീ​ക​രി​ക്കാ​ത്ത സ്ഥ​ല​ത്താ​ണ് ഖ​ന​നം ന​ട​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. നേ​ര​ത്തെ ക്വോ​റി​ക്കാ​യി അ​നു​വ​ദി​ച്ച സ്ഥ​ല​ത്ത് നി​ന്ന് ഖ​ന​നം ചെ​യ്തു ക​ഴി​ഞ്ഞു​വെ​ങ്കി​ലും ഇ​തേ സ്ഥ​ല​ത്തെ​ന്ന പേ​രി​ലാ​ണ് തൊ​ട്ടു​ത്ത ഭൂ​മി​യി​ൽ ഖ​ന​നം ന​ട​ക്കു​ന്ന​തെ​ന്നും പ​രാ​തി​യു​ണ്ട്.

ഇ​ത്ത​വ​ണ​ത്തെ മ​ഴ​യി​ൽ ഇ​വി​ടെ മു​ന്പ് ഖ​ന​നം ന​ട​ന്ന വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ഇ​രു​പ​ത് സ്ഥ​ല​ത്ത് ചെ​റു​തും വ​ലു​തു​മാ​യ ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും ഉ​ണ്ടാ​യി​ട്ടു​ണ്ട്. നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്വാ​റി​യു​ടെ മു​ക​ൾ വ​ശ​ത്തും വ​ലി​യ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ഖ​ന​നം ന​ട​ത്തി​യ മ​ല​മു​ക​ളി​ൽ എ​ട്ട് ആ​ദി​വാ​സി വീ​ടു​ക​ളു​ണ്ട്. ഒ​ട്ടും സു​ര​ക്ഷി​ത​ത്വ​മി​ല്ലാ​തെ​യാ​ണ് അ​റു​പ​തി​ല​തി​കം ആ​ദി​വാ​സി ജ​ൻ​മ​ങ്ങ​ൾ ഭീ​തി​യോ​ടെ ക​ഴി​യു​ന്ന​ത്. 2009 ൽ ​ആ​ദി​വാ​സി സ്ത്രീ ​ചീ​ര ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​ര​ണ​പ്പെ​ട്ട ഭൂ​മി​യോ​ട് ചേ​ർ​ന്നാ​ണ് വ്യാ​പ​ക​മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യ​ത് എ​ന്ന​തും നാ​ട്ടു​കാ​രെ ഭ​യെ​പ്പ​ടു​ത്തു​ന്നു.