റ​വ. ഡോ.​ആ​ന്‍റ​ണി പു​ത്ത​ൻ​പു​ര​യ്ക്ക​ലി​ന് ജ​ന്മ​നാ​ട് സ്വീ​ക​ര​ണം ന​ൽ​കി
Tuesday, August 20, 2019 12:23 AM IST
മാ​ന​ന്ത​വാ​ടി: സി​ൽ​വ​സ്ട്രോ ബെ​ന​ഡി​ക്ട​ൻ സ​ഭ​യു​ടെ ആ​ബ​ട്ട് ജ​ന​റ​ൽ ആ​യി ചു​മ​ത​ല​യേ​റ്റ റ​വ.​ഡോ. ആ​ന്‍റ​ണി പു​ത്ത​ൻ​പു​ര​യ്ക്ക​ലി​ന് ജ​ൻ​മ​നാ​ട് സ്വീ​ക​ര​ണം ന​ൽ​കി. പ്ര​ള​യ ദു​രി​ത​ങ്ങ​ളു​ടെ പ​ശ്ചാ​ത​ല​ത്തി​ൽ ല​ളി​ത​മാ​യ രീ​തി​യി​ലാ​യി​രു​ന്നു പ​രി​പാ​ടി. വെ​ള്ള​മു​ണ്ട ഒ​ഴു​ക്ക​ൻ​മൂ​ല സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ ന​ട​ന്ന അ​നു​മോ​ദ​ന യോ​ഗം വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ത​ങ്ക​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ട​വ​ക ട്ര​സ്റ്റി ജോ​യി മാ​ക്കി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. പൈ​ലി, വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ക​മ​ർ ലൈ​ല, വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്തം​ഗം എ. ​ജോ​ണി, ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് ചേ​റ്റാ​നി​യി​ൽ, സ​ണ്‍​ഡേ സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ റെ​ജി​മോ​ൻ പു​ന്നോ​ലി​ൽ, എ​സ്കെ​ഡി കോ​ണ്‍​വെ​ന്‍റ് മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ജെ​സ്സി, ഇ​ട​വ​ക പ്ര​തി​നി​ധി സി.​വി. ഷി​ബു, വ​ർ​ക്കി കു​ഞ്ഞി​പ്പ​ട​വി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷൈ​ബി മാ​ഞ്ചേ​രി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.