കാ​രു​ണ്യ​ത്തി​ന്‍റെ കൈ​ത്താ​ങ്ങാ​കാ​ൻ ആ​കാ​ശി​ന്‍റെ ചി​ത്ര പ്ര​ദ​ർ​ശ​നം
Wednesday, August 21, 2019 12:18 AM IST
ക​ൽ​പ്പ​റ്റ: വേ​ദ​ന​യു​ടെ ലോ​ക​ത്ത് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സ​മാ​കു​വാ​ൻ യു​വ ചി​ത്ര​കാ​ര​ന്‍റെ പ്ര​ദ​ർ​ശ​നം. ക​ൽ​പ്പ​റ്റ സ്വ​ദേ​ശി ആ​കാ​ശ് പീ​റ്റ​റാ​ണ് ചി​ത്ര​പ്ര​ദ​ർ​ശ​ന​ത്തി​ലൂ​ടെ ല​ഭി​ക്കു​ന്ന തു​ക ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ന​ൽ​കാ​ൻ ത​യാ​റാ​കു​ന്ന​ത്.
അ​ടു​ത്ത​മാ​സം കാ​ന​ഡ​യി​ൽ ചി​ത്ര​ക​ലാ ഉ​പ​രി​പ​ഠ​ന​ത്തി​ന് പോ​കു​ന്ന ആ​കാ​ശി​ന് രോ​ഗി​ക​ൾ​ക്ക് മ​രു​ന്ന് വാ​ങ്ങു​ന്ന​തി​നും കി​ഡ്നി രോ​ഗി​ക​ൾ​ക്ക് ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​തി​നും തു​ക ന​ൽ​കാ​നാ​ണ് തീ​രു​മാ​നം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ആ​ദ്യ പ്ര​ദ​ർ​ശ​നം ക​ൽ​പ്പ​റ്റ വൈ​ൻ​ഡ് വാ​ലി റി​സോ​ർ​ട്ടി​ൽ 22, 23 തി​യ​തി​ക​ളി​ൽ ന​ട​ത്തും. രാ​വി​ലെ 10 മു​ത​ലാ​ണ് പ്ര​ദ​ർ​ശ​നം ആ​രം​ഭി​ക്കു​ക. കോ​ഴി​ക്കോ​ട് ആ​ർ​ട്ട് ഗാ​ല​റി​യി​ലും ആ​കാ​ശി​ന്‍റെ ചി​ത്ര പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.