ആ​ക്രി​പെ​റു​ക്കി​യും ലോ​ട്ട​റി​യ​ടി​ച്ചും ല​ഭി​ച്ച തു​ക പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് ന​ൽ​കി വീ​ട്ട​മ്മ
Wednesday, August 21, 2019 12:20 AM IST
പു​ൽ​പ്പ​ള്ളി: ലോ​ട്ട​റി​യ​ടി​ച്ച​തും ആ​ക്രി പെ​റു​ക്കി​യും ല​ഭി​ച്ച തു​ക പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ന​ൽ​കി മാ​തൃ​ക​യാ​വു​ക​യാ​ണ് ഏ​രി​യ​പ്പ​ള്ളി കോ​ള​നി​യി​ലെ രാ​ജ​മ്മ. ക​ഴി​ഞ്ഞ ദി​വ​സം ലോ​ട്ട​റി​യ​ടി​ച്ച് ല​ഭി​ച്ച അ​യ്യാ​യി​രം രൂ​പ​യും കൊ​ടു​ങ്ങ​ല്ലൂ​ർ ക്ഷേ​ത്ര​ത്തി​ലേ​ക്കും പു​ൽ​പ്പ​ള്ളി സീ​താ​ദേ​വി ക്ഷേ​ത്ര​ത്തി​ലേ​ക്കും വ​ഴി​പാ​ടി​നാ​യി ല​ഭി​ച്ച തു​ക​യു​ൾ​പ്പെ​ടെ​യാ​ണ് ആ​റാ​യി​ര​ത്തോ​ളം രൂ​പ പു​ൽ​പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ച്ച​ത്.
ക​ഴി​ഞ്ഞ വ​ർ​ഷ​വും ചെ​ന്നൈ​യി​ലെ ക്ഷേ​ത്ര​ത്തി​ൽ വ​ഴി​പാ​ടാ​യി ന​ൽ​കാ​നി​രു​ന്ന പ​ണം പ്ര​ള​യ​ബാ​ധി​ത​ർ​ക്കാ​യി ന​ൽ​കി​യി​രു​ന്നു. പു​ൽ​പ്പ​ള്ളി ടൗ​ണി​ലും മ​റ്റും ആ​ക്രി സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ചു​മാ​ണ് രാ​ജ​മ്മ ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​ത്. രാ​ജ​മ്മ ന​ൽ​കി​യ തു​ക പു​ൽ​പ്പ​ള്ളി എ​സ്ഐ അ​ജീ​ഷ് കു​മാ​ർ രാ​ജ​മ്മ​യു​മാ​യി ട്ര​ഷ​റി​യി​ലെ​ത്തി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് അ​ട​ച്ചു.