സ​ർ​ക്കാ​ർ സ​ഹാ​യ​ങ്ങ​ൾ വൈ​കി​പ്പി​ക്ക​രു​തെന്ന്
Wednesday, August 21, 2019 12:23 AM IST
ക​ൽ​പ്പ​റ്റ: ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ന​ഷ്ട​പ​രി​ഹാ​ര​ങ്ങ​ളും സ​ഹാ​യ​ങ്ങ​ളും സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് വൈ​കി​പ്പി​ക്കാ​തെ ഉ​ട​ൻ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് എ​സ്ഡി​പി​ഐ സം​സ്ഥാ​ന നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര തു​ക ത​ന്നെ കാ​ണാ​താ​യ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ന​ൽ​ക​ണം. മേ​പ്പാ​ടി പു​ത്തു​മ​ല ഉ​രു​ൾ​പൊ​ട്ടി​യ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു നേ​താ​ക്ക​ൾ. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മു​വാ​റ്റു​പു​ഴ അ​ഷ്റ​ഫ് മൗ​ല​വി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​അ​ബ്ദു​ൾ ഹ​മീ​ദ്, സെ​ക്ര​ട്ട​റി കെ.​കെ. അ​ബ്ദു​ൾ ജ​ബ്ബാ​ർ, സെ​ക്ര​ട്ട​റി​യേ​റ്റ​ഗം പി.​കെ. ഉ​സ്മാ​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. ഹം​സ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​നാ​സ​ർ, ടി. ​പോ​ക്ക​ർ, ജി​ല്ലാ​വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ. ​ഉ​സ്മാ​ൻ, സെ​ക്ര​ട്ട​റി പി. ​മ​ഹ​റൂ​ഫ് മേ​പ്പാ​ടി തു​ട​ങ്ങി​യ​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.