ആ​ന​പ്പു​റ​ത്തെ​ത്തി​യ വ​ര​നെ​തി​രേ കേ​സ്
Thursday, August 22, 2019 12:13 AM IST
വ​ട​ക​ര : ന​രി​പ്പ​റ്റ​യി​ലെ വ​ധൂ​ഗൃ​ഹ​ത്തി​ലേ​ക്ക് വ​ര​ൻ ആ​ന​പ്പു​റ​ത്ത് എ​ത്തി​യ സം​ഭ​വ​ത്തി​ൽ ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ കേ​സെ​ടു​ത്തു. നാ​ട്ടാ​ന പ​രി​പാ​ല​ന ച​ട്ടം അ​നു​സ​രി​ച്ചാ​ണ് കേ​സ്. വ​ര​ൻ, ആ​ന​യു​ട​മ, പാ​പ്പാ​ൻ എ​ന്നി​വ​ർ​ക്കെ​തി​രേയാ​ണ് കേ​സെ​ടു​ത്ത​ത്.
ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് നാ​ട്ടാ​ന​യെ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ മു​ൻ​കൂ​റാ​യി അ​നു​മ​തി വാ​ങ്ങേ​ണ്ട​തു​ണ്ട്. ആ​ന​യെ കൊ​ണ്ടു വ​ന്ന വാ​ഹ​ന​ത്തി​നും ഫി​റ്റ്ന​സ് ആ​വ​ശ്യ​മാ​ണ്. അ​നു​മ​തി ഇ​ല്ലാ​തെ ഉ​പ​യോ​ഗി​ച്ചാ​ൽ മൂ​ന്ന് വ​ർ​ഷം വ​രെ ത​ട​വും ഫൈ​നും ല​ഭി​ക്കു​മെ​ന്ന് ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 18 നാ​യി​രു​ന്നു വി​ല്യാ​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ വ​ര​ൻ വ​ധു​വി​ന്‍റെ ന​രി​പ്പ​റ്റ​യി​ലേ വീ​ട്ടി​ലേ​ക്ക് പു​തി​യാ​പ്ല സ​ത്കാ​ര​ത്തി​നാ​യി പോ​യ​ത്. വി​വാ​ഹ വീ​ടി​ന്‍റെ പ​രി​സ​ര​ത്തു നി​ന്ന് ആ​ന​പ്പു​റ​ത്തേ​റു​ക​യാ​യി​രു​ന്നു. സം​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈറലായിരുന്നു.