പടവുകൾ: ധനസഹായത്തിന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Thursday, August 22, 2019 12:13 AM IST
ക​ൽ​പ്പ​റ്റ: വ​നി​ത ശി​ശു വി​ക​സ​ന വ​കു​പ്പി​ന്‍റെ പ​ട​വു​ക​ൾ പ​ദ്ധ​തി​യി​ൽ വി​ധ​വ​ക​ളാ​യ സ്ത്രീ​ക​ളു​ടെ സ​ർ​ക്കാ​ർ, സ​ർ​ക്കാ​ർ എ​യ്ഡ​ഡ് സ്ഥാ​പ​ന​ങ്ങ​ളി​ൽ വി​വി​ധ പ്ര​ഫ​ഷ​ണ​ൽ കോ​ഴ്സു​ക​ൾ​ക്ക് പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ട്യൂ​ഷ​ൻ ഫീ​സ്, ഹോ​സ്റ്റ​ൽ ഫീ​സ്, മെ​സ് ഫീ​സ് എ​ന്നി​വ​യ്ക്ക് ധനസ​ഹാ​യ​ം ന​ൽ​കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
മെ​റിറ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വേ​ശ​നം നേ​ടി​യ​വ​രും മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള സ​ർ​വ​ക​ലാ​ശാ​ല​ക​ൾ അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള കോ​ള​ജു​ക​ളി​ൽ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള പ്രഫ​ഷ​ണ​ൽ കോ​ഴ്സു​ക​ൾ​ക്ക് പ​ഠി​ക്കു​ന്ന​വ​രു മാ​യി​രി​ക്ക​ണം.
കു​ടും​ബ​ത്തി​ന്‍റെ വാ​ർ​ഷി​ക വ​രു​മാ​നം മൂ​ന്ന് ല​ക്ഷം രൂ​പ​യി​ൽ ക​വി​യ​രു​ത്. അ​പേ​ക്ഷാ ഫോ​മി​നും വി​വ​ര​ങ്ങ​ൾ​ക്കും ഐ​സി​ഡി​എ​സ് ഓ​ഫീ​സു​ക​ളു​മാ​യോ ജി​ല്ലാ വ​നി​ത ശി​ശു വി​ക​സ​ന ഓ​ഫീ​സു​മാ​യോ ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍: 04936 264833. വെബ്സൈറ്റ് www.wcdkerala.gov.in