ന​ട​വ​യ​ൽ പാ​ടി​ക്കു​ന്ന് ആ​യു​ർ​വേ​ദ ജം​ഗ്ഷ​ൻ റോ​ഡ് ഇ​ടി​ഞ്ഞു
Friday, August 23, 2019 12:11 AM IST
ന​ട​വ​യ​ൽ: ന​ട​വ​യ​ൽ പാ​ടി​ക്കു​ന്ന് ആ​യു​ർ​വേ​ദ ജം​ഗ്ഷ​ൻ റോ​ഡ് ഇ​ടി​ഞ്ഞു​താ​ഴ്ന്ന് വാ​ഹ​ന​യാ​ത്ര മു​ട​ങ്ങി. റോ​ഡ് സൈഡ് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ച്ച് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​വു​ക​യാ​ണ്.
ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് ന​ട​വ​യ​ൽ പാ​ടി​ക്കു​ന്ന് റോ​ഡി​ൽ വ​യ​ലി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന ഭാ​ഗ​മാ​ണ് ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ളം ഒ​ഴു​കി റോ​ഡി​ൽ വി​ള്ള​ൽ വീ​ണ് ഇ​ടി​ഞ്ഞ് താ​ഴ്ന്ന​ത്.
ഇ​പ്പോ​ൾ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് റോഡിലൂടെ ക​ട​ന്ന് പോ​കു​ന്ന​ത്. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്ന് പോ​വാ​തെ നാ​ട്ടു​കാ​ർ താ​ത്​കാ​ലി​ക ബോ​ർ​ഡ് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഏ​ത് നി​മി​ഷ​വും റോ​ഡ് പൂ​ർ​ണ​മാ​യും ഇ​ടി​ഞ്ഞ് തീ​രു​ന്ന അ​വ​സ്ഥ​യാ​ണ്.
ക​രി​ങ്ക​ൽ ഭി​ത്തി കൊ​ണ്ട് നി​ർ​മി​ച്ച കെ​ട്ട് തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് വീ​ണി​ട്ടു​മു​ണ്ട്.
റോ​ഡ് ഗ​താ​ഗ​തം മു​ട​ങ്ങി​യ​തോ​ടെ പാ​ടി​ക്കു​ന്ന് കോ​ള​നി​കാ​ർ അ​ട​ക്ക​ം ന​ട​വ​യ​ലി​ൽ എ​ത്തി​യാ​ണ് നെ​ല്ലി​യ​ന്പം ഭാ​ഗ​ത്തേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​ത്.
റോ​ഡ് സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ബ​ന്ധ​പ്പെ​ട്ട പ​ഞ്ചാ​യ​ത്തോ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തോ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.