ജി​ല്ലാ കൃ​ഷി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി
Friday, August 23, 2019 12:11 AM IST
ക​ൽ​പ്പ​റ്റ: ക​ഴി​ഞ്ഞ പ്ര​ള​യ​ക്കെടു​തി​യി​ൽ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പ്ര​ഖ്യാ​പി​ച്ച ഒ​ട്ട​ന​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ൾ ജി​ല്ലാ കൃ​ഷി ഓ​ഫീ​സി​ൽ നി​ന്നും ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ഫ്ആ​ർ​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ൽ​പ്പ​റ്റ ജി​ല്ലാ കൃ​ഷി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. നാ​ളി​തു​വ​രെ തു​ട​ർ​ന്ന് വ​രു​ന്ന അ​നാ​സ്ഥ മാ​റ്റാ​നും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കി​സാ​ൻ സ​മ്മാ​ൻ നി​ധി​യു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ ലഭിക്കാനുള്ള തടസം ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം അ​നി​ശ്ചി​ത​കാ​ല സ​മ​ര​ങ്ങ​ൾ തു​ട​ങ്ങു​മെ​ന്നും സ​ർ​ക്കാ​രി​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി. സം​സ്ഥാ​ന ക​ണ്‍​വീ​ന​ർ എ​ൻ.​ജെ. ചാ​ക്കോ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​എ​ൻ. മു​കു​ന്ത​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​സി. തോ​മ​സ്, ടി. ​ഇ​ബ്രാ​ഹിം, പി. ​ജോ​സ് , കെ. ​ര​മേ​ഷ്, പി. ​എ​ൽ​ദോ, എം. ​വി​ദ്യാ​ധ​ര​ൻ വൈ​ദ്യ​ർ, അ​പ്പ​ച്ച​ൻ ചീ​ങ്ക​ല്ല് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.