ക​ട​മാ​ൻ, മു​ദ്ദ​ള്ളി തോ​ടു കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കാ​ൻ റ​വ​ന്യൂ വ​കു​പ്പി​നു വി​മു​ഖ​ത
Saturday, August 24, 2019 1:10 AM IST
പു​ൽ​പ്പ​ള്ളി: ക​ട​മാ​ൻ, മു​ദ്ദ​ള്ളി തോ​ടു​ക​ളു​ടെ തീ​ര​ങ്ങ​ളി​ലെ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കാ​തെ റ​വ​ന്യൂ വ​കു​പ്പ്. സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും കൈ​യ​റി​യ ഭൂ​മി തി​രി​ച്ചു​പി​ടി​ക്കാ​ൻ റ​വ​ന്യൂ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല. ക​ല്ലു​വ​യ​ൽ മു​ത​ൽ മ​ര​ക്ക​ട​വ് വ​രെ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്ന കൈ​യേ​റ്റം ക​ട​മാ​ൻ​തോ​ടി​ന്‍റെ വീ​തി 16 മീ​റ്റ​റി​ൽ​നി​ന്നു നാ​ല് മീ​റ്റ​റാ​യി കു​റ​യാന്‌ കാ​ര​ണ​മാ​യി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ ക​ന​ത്ത മ​ഴ​യി​ൽ മീ​നം​കൊ​ല്ലി, പാ​ള​ക്കൊ​ല്ലി പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ര​വ​ധി വീ​ടു​ക​ളി​ലാ​ണ് തോ​ട് ക​ര​ക​വി​ഞ്ഞ് വെ​ള്ളം ക​യ​റി​യ​ത്.

മാ​ട​ലി​ൽ ത​ട​യ​ണ നി​ർ​മി​ച്ച ഭാ​ഗ​ത്തു​മാ​ത്ര​മാ​ണ് തോ​ടി​നു യ​ഥാ​ർ​ഥ വീ​തി. മു​ദ്ദ​ള​ളി​ത്തോ​ടി​ന്‍റെ ഇ​രു ക​ര​ക​ളും സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ കൈ​യേ​റി ക്യ​ഷി​യി​ട​മാ​ക്കി. കൈ​യ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ച്ച് തോ​ടു​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നു അ​ധി​കൃ​ത​രി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് നാ​​ട്ടുകാര്‌.