ആ​ഭ​ര​ണ വ്യാ​പാ​രി​യെ ആ​ക്ര​മി​ച്ചു പ​ണം ക​വ​ർ​ന്ന കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ
Saturday, August 24, 2019 1:12 AM IST
കാ​ട്ടി​ക്കു​ളം: സ്വ​ർ​ണാ​ഭ​ര​ണ വ്യാ​പാ​രി​യു​ടെ കാ​ർ ത​ട​ഞ്ഞു നി​ർ​ത്തി ത​ട്ടി​യെ​ടു​ത്ത് പ​ണ​വും മൊ​ബൈ​ൽ ഫോ​ണു​ക​ളും ക​വ​ർ​ന്ന കേ​സി​ൽ ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ. ബ​ത്തേ​രി ദൊ​ട്ട​പ്പ​ൻ​കു​ളം പു​ൽ​പ്പാ​റ ജോ​സി​നെ​യാ​ണ്(52) തി​രു​നെ​ല്ലി എ​സ്ഐ ജ​യ​പ്ര​കാ​ശും സം​ഘ​വും അ​റ​സ്റ്റു​ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ൻ​ഡ് ചെ​യ്തു. 2018 ന​വം​ബ​ർ 17 നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​തി​ക​ളി​ൽ 19 പേ​ർ നേ​ര​ത്തേ പി​ടി​യി​ലാ​യി​രു​ന്നു.

ബം​ഗ​ളൂ​രു​വി​ൽ ആ​ഭ​ര​ണ​ങ്ങ​ൾ വി​റ്റു മ​ട​ങ്ങു​ക​യാ​യി​രു​ന്ന മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​യും വ​ട​ക​ര​യി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ വ്യാ​പാ​രി​യു​ടെ സ്വി​ഫ്റ്റ് കാ​റാ​ണ് സം​ഘം കാ​ട്ടി​ക്കു​ളം 54ൽ ​ത​ട​ഞ്ഞു നി​ർ​ത്തി ത​ട്ടി​യെ​ടു​ത്ത് പ​ണ​വും ഫോ​ണു​ക​ളും ക​വ​ർ​ന്ന​ത്.

വ്യാ​പാ​രി​യു​ടെ കാ​ർ സം​ഭ​വ​ദി​വ​സം രാ​വി​ലെ മീ​ന​ങ്ങാ​ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മു​ന്നാ​ന​ക്കു​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ​പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ര​ഹ​സ്യ അ​റ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന അ​ഞ്ചു ല​ക്ഷം രൂ​പ​യും ക​ണ്ടെ​ടു​ത്തു. വ്യാ​പാ​രിയുടെ പ​രാ​തി​യി​ല്‌ തി​രു​നെ​ല്ലി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്.