അ​റ​വു​മാ​ലി​ന്യം കി​ണ​റു​ക​ളി​ലേ​ക്കു എ​ത്തു​ന്ന​താ​യി പ​രാ​തി
Saturday, August 24, 2019 1:13 AM IST
അ​രീ​ക്കോ​ട്:​ അ​റ​വു മാ​ലി​ന്യം കി​ണ​റി​ലേ​ക്കു എ​ത്തു​ന്ന​താ​യി പ​രാ​തി. അ​രീ​ക്കോ​ട് മു​ണ്ട​ന്പ്ര വ​ലി​യ​ക്ക​ല്ലു​ങ്ങ​ൽ ക​രി​ക്കാ​ടം​പൊ​യി​ൽ ഉ​ബൈ​ദു​ള്ള​യാ​ണ് ജി​ല്ലാ ക​ള​ക്ട​ർ, ആ​രോ​ഗ്യ വ​കു​പ്പ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ​ക്കു പ​രാ​തി ന​ൽ​കി​യ​ത്. പ്ര​ദേ​ശ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന​ധി​കൃ​ത അ​റ​വു​ശാ​ല​യി​ൽ നി​ന്നു​ള്ള മാ​ലി​ന്യം കി​ണ​റു​ക​ളി​ൽ എ​ത്തു​ന്ന​താ​യും ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​റ​വു​ശാ​ല പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ഉ​യ​ർ​ന്ന പ്ര​ദേ​ശ​ത്താ​ണ്. ഇ​വി​ടെ നി​ന്നു മ​ണ്ണി​ൽ ക​ല​ർ​ന്ന അ​റ​വു​ര​ക്തം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യാ​ണ് കി​ണ​റി​ൽ എ​ത്തു​ന്ന​ത്. ര​ണ്ടു വ​ർ​ഷ​ത്തോ​ള​മാ​യി അ​റ​വു​ശാ​ല പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ട്ട്. സ​മീ​പ​ത്താ​യി എ​ട്ടു വീ​ടു​ക​ളു​ണ്ട്.

പ​രാ​തി​യെ തു​ട​ർ​ന്നു ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പ​രി​ശോ​ധന ന​ട​ത്തി​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്ന് ഉ​ബൈ​ദു​ള്ള പ​റ​ഞ്ഞു. അ​തേ​സ​മ​യം പ​രാ​തി ഗൗ​ര​വ​പൂ​ർ​വ​മാ​ണ് പ​രി​ഗ​ണി​ച്ച​തെ​ന്നും പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് സ​മ​ർ​പ്പി​ച്ച​താ​യും ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സ​ച്ചി​ദാ​ന​ന്ദ​ൻ പ​റ​ഞ്ഞു. അ​റ​വു​ശാ​ല​യ്ക്ക് അ​ടു​ത്തു​ള്ള കു​ഴി​യി​ൽ നി​ന്ന് മാ​ലി​ന്യം കി​ണ​റു​ക​ളി​ലേ​ക്കെ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.