ശ്രീ​കൃ​ഷ്ണ ജ​യ​ന്തി! ജി​ല്ല​യി​ൽ 200 ശോ​ഭാ​യാ​ത്ര​ക​ൾ
Saturday, August 24, 2019 1:15 AM IST
മാ​ന​ന്ത​വാ​ടി: ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ 200 ഓ​ളം കേ​ന്ദ്ര​ങ്ങ​ളി​ൽ ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശോ​ഭാ​യാ​ത്ര​ക​ൾ ന​ട​ന്നു. മ​ഞ്ഞ​പ്പ​ട്ടും മ​യി​ൽ​പീ​ലി​യും ഓ​ട​ക്കു​ഴ​ലു​മാ​യി ഉ​ണ്ണി​ക്ക​ണ്ണ​ൻ​മാ​രും ഗോ​പി​ക​മാ​രും ഭ​ക്ത സ​ഹ​സ്ര​ങ്ങ​ളെ കൃ​ഷ്ണ ലീ​ല​ക​ളി​ൽ ആ​റാ​ടി​ച്ചു. പു​രാ​ണ ഇ​തി​ഹാ​സ സം​ഭ​വ​ങ്ങ​ളെ അ​നു​സ്മ​രി​ച്ചു​ള്ള വി​വി​ധ നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ൾ ശോ​ഭ യാ​ത്ര​ക​ൾ​ക്ക് മി​ഴി​വേ​കി.

വാ​ദ്യ​മേ​ള​ങ്ങ​ളും കാ​വ​ടി​യും അ​മ്മ​ൻ​കു​ട​വും ശോ​ഭ യാ​ത്ര​ക​ളെ ഭ​ക്തി സാ​ന്ദ്ര​മാ​ക്കി . ക്ഷേ​ത്ര​ങ്ങ​ളി​ലും ശ്രീ​കൃ​ഷ്ണ ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​ക പൂ​ജ​ക​ൾ ന​ട​ന്നു. വി​വി​ധ ബാ​ല​ഗോ​കു​ല​ങ്ങ​ൾ ചേ​ർ​ന്ന് മാ​ന​ന്ത​വാ​ടി​യി​ൽ മ​ഹാ​ശോ​ഭ​യാ​ത്ര ന​ട​ത്തി.​ദ്വാ​ര​ക, തോ​ണി​ച്ചാ​ൽ, താ​ഴെ​യ​ങ്ങാ​ടി ഹ​നു​മാ​ൻ കോ​വി​ൽ, ക​മ്മ​ന, പെ​രു​വ​ക, കൊ​യി​ലേ​രി, വ​ള്ളി​യൂ​ർ​ക്കാ​വ്, ക​മ്മ​ന കൃ​ഷ്ണ​ഗി​രി ക്ഷേ​ത്രം, പി​ലാ​ക്കാ​വ്, ക​ണി​യാ​രം, ത​ല​പ്പു​ഴ, അ​ന്പു​കു​ത്തി, എ​രു​മ​ത്തെ​രു​വ്, ഒ​ഴ​ക്കോ​ടി, പാ​ലാ​കു​ളി, ത​വി​ഞ്ഞാ​ൽ, അ​ഗ്ര​ഹാ​രം, അ​ന്പ​ല​വ​യ​ൽ, ഒ​ണ്ട​യ​ങ്ങാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള ചെ​റു​ശോ​ഭാ​യാ​ത്ര​ക​ൾ വൈ​കിട്ട് അ​ഞ്ചോ​ടെ താ​ഴ​യ​ങ്ങാ​ടി മ​രി​യ​മ്മ​ൻ ക്ഷേ​ത്ര​ത്തി​ൽ സം​ഗ​മി​ച്ചു. തു​ട​ർ​ന്ന് ന​ഗ​ര​പ്ര​ദ​ക്ഷി​ണം ന​ട​ത്തി​യ ശേ​ഷം എ​രു​മ​ത്തെ​രു​വ് കാ​ഞ്ചി​കാ​മാ​ക്ഷി​യ​മ്മ​ൻ ക്ഷേ​ത്ര​ത്തി​ൽ സ​മാ​പി​ച്ചു.

ഡോ.​പി. നാ​രാ​യ​ണ​ൻ നാ​യ​ർ ഗോ​കു​ല പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്ത​തോ​ടെ​യാ​ണ് ശോ​ഭ​യാ​ത്ര തു​ട​ങ്ങി​യ​ത്. ബാ​ല​ഗോ​കു​ലം ജി​ല്ലാ കാ​ര്യ​ദ​ർ​ശി സു​രേ​ഷ് ചൊ​വ്വ, ആ​ഘോ​ഷ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​കെ. ഉ​ദ​യ​ൻ, ക​ണ്‍​വീ​ന​ർ പു​ന​ത്തി​ൽ രാ​ജ​ൻ, കെ. ​വേ​ണു​ഗോ​പാ​ൽ, പു​ന​ത്തി​ൽ കൃ​ഷ്ണ​ൻ, കെ.​വി. സ​ന​ൽ​കു​മാ​ർ, സ​ന്തോ​ഷ് ജി. ​നാ​യ​ർ, പി. ​പ​ര​മേ​ശ്വ​ര​ൻ, കെ. ​പ്ര​ദീ​പ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വ​ട​ക്കെ വ​യ​നാ​ട്ടി​ലെ ഏ​ക ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​മാ​യ ഒ​ഴ​ക്കോ​ടി ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ൽ വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ​ക്ക് മേ​ൽ​ശാ​ന്തി പ്രേ​മ​രാ​ജ​ൻ എ​ന്പ്രാ​ന്തി​രി മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു. മാ​സ്മ​റി​ക്ക​ൽ ഹ​രി​ക​ഥാ​ക​ഥ​നം പ്ര​വീ​ണ്‍ ടി. ​രാ​ജ് അ​വ​ത​രി​പ്പി​ച്ചു. ഹ​രി​നാ​മ​കീ​ർ​ത്ത​നം, കു​ട്ടി​ക​ൾ​ക്കാ​യി ഉ​റി​യ​ടി മ​ത്സ​രം, വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യും അ​ന്ന​ദാ​ന​വും ഉ​ണ്ടാ​യി​രു​ന്നു. ച​ട​ങ്ങു​ക​ൾ​ക്ക് ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ളാ​യ സി.​കെ. രാ​മ​കൃ​ഷ്ണ​ൻ, സ​ന്തോ​ഷ് കു​മാ​ർ, നി​ർ​മ്മ​ല, നി​മേ​ഷ്, മ​നോ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പ​ന​മ​രം കൃ​ഷ്ണ്മൂ​ല ശ്രീ​കൃ​ഷ്ണ​ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന ശ്രീ​കൃ​ഷ്ണ ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സാം​സ്കാ​രി​ക സ​ദ​സി​ൽ ഒ.​എം. സാ​മു​വ​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ബാ​ബു​രാ​ജേ​ന്ദ്ര​ൻ, ഒ.​വി. ഹ​രീ​ന്ദ്ര​ൻ, എം.​ബി. ഹ​രി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ന്ന​ദാ​ന​വും വൈ​കു​ന്നേ​രം ശോ​ഭ​യാ​ത്ര​യും ഭ​ഗ​വ​ത് ഗീ​താ മ​ത്സ​ര​ങ്ങ​ളും ക​ലാ​പ​രി​പാ​ടി​ക​ളും ഭ​ജ​ന​യും ന​ട​ന്നു.

പു​ൽ​പ്പ​ള്ളി:​ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ ടൗ​ണി​ൽ മ​ഹാ​ശോ​ഭാ​യാ​ത്ര ന​ട​ത്തി. പാ​ക്കം, കു​റി​ച്ചി​പ്പ​റ്റ, ആ​ന​പ്പാ​റ, കു​ള​ത്തൂ​ർ, ആ​ശ്ര​മ​ക്കൊ​ല്ലി, കേ​ള​ക്ക​വ​ല, ക​ല്ലു​വ​യ​ൽ, വേ​ടം​കോ​ട്ട്, കാ​ര്യ​ന്പാ​തി​ക്കു​ന്ന്, കോ​ള​റാ​ട്ടു​കു​ന്ന്, കാ​പ്പി​ക്കു​ന്ന്, ദേ​വ​ർ​ഗ​ദ്ദ, ചെ​റ്റ​പ്പാ​ലം, ചേ​പ്പി​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ ശോ​ഭാ​യാ​ത്ര​ക​ൾ താ​ഴെ​അ​ങ്ങാ​ടി​യി​ൽ ജ​ട​യ​റ്റ​കാ​വി​ൽ സം​ഗ​മി​ച്ചാ​ണ് മ​ഹാ​ശോ​ഭാ​യാ​ത്ര​യാ​യി മാ​റി​യ​ത്. ന​ഗ​ര​പ്ര​ദ​ക്ഷി​ണ​ത്തി​നു​ശേ​ഷം ശ്രീ ​സീ​താ ല​വ​കു​ശ ക്ഷേ​ത്ര​വ​ള​പ്പി​ലാ​യി​രു​ന്നു സ​മാ​പ​നം.