ഹ​രി​ത നി​യ​മ പ​രി​ശീ​ല​നം
Sunday, August 25, 2019 12:16 AM IST
ക​ൽ​പ്പ​റ്റ: മാ​റ്റി​വച്ച ഹ​രി​ത നി​യ​മ പ​രി​ശീ​ല​നം 27, 30 തി​യ​തി​ക​ളി​ൽ സം​ഘ​ടി​പ്പി​ക്കും. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ, മാ​ന​ന്ത​വാ​ടി, പ​ന​മ​രം ബ്ലോ​ക്കു​ക​ളി​ലെ പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലെ​യും റി​സോ​ഴ്സ് പേ​ഴ്സ​ണ്‍​മാ​ർ​ക്ക് 27 ന് ​മാ​ന​ന്ത​വാ​ടി കെ. ​ക​രു​ണാ​ക​ര​ൻ സ്മാ​ര​ക ഹാ​ളി​ലും ക​ൽ​പ്പ​റ്റ, ബ​ത്തേ​രി ന​ഗ​ര​സ​ഭ, ക​ൽ​പ്പ​റ്റ, ബ​ത്തേ​രി ബ്ലോ​ക്കു​ക​ളി​ലെ പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലെ​യും റി​സോ​ഴ്സ് പേ​ഴ്സ​ണ്‍​മാ​ർ​ക്ക് 30 ന് ​ജി​ല്ലാ ആ​സൂ​ത്ര​ണ ഭ​വ​നി​ലെ എ.​പി.​ജെ ഹാ​ളി​ലു​മാ​ണ് പ​രി​ശീ​ല​നം.

ഉ​പ​ന്യാ​സ​ ര​ച​നാ​മ​ത്സ​രം

കേ​ണി​ച്ചി​റ: ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ ജ​യ​ന്തി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശി​വ​ഗി​രി​മ​ഠം ഗു​രു​ധ​ർ​മ പ്ര​ചാ​ര​ണ​സ​ഭയു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഒ​ന്പ​തി​നു കോ​ളേ​രി ജി​ഡി​പി​എ​സ് ഓ​ഫീ​സി​ൽ ഉ​പ​ന്യാ​സ​ര​ച​നാ​മ​ത്സ​രം ന​ട​ത്തും. ന​വോ​ത്ഥാ​ന​കേ​ര​ള​ത്തി​ൽ ഗു​രു​ദേ​വ​ദ​ർ​ശ​ന​ത്തി​ന്‍റെ സ്വാ​ധീ​നം എ​ന്ന​താ​ണ് വി​ഷ​യം. വി​ശ​ദ​വി​വ​ര​ത്തി​നു 9400411704, 9562213943 എ​ന്നീ ന​ന്പ​റു​ക​ളി​ൽ വി​ളി​ക്കാം.