രാ​ഹു​ൽ​ഗാ​ന്ധി എം​പി ചൊവ്വാഴ്ചയും ബുധനാഴ്ചയും വ​യ​നാ​ട്ടി​ൽ
Sunday, August 25, 2019 12:18 AM IST
ക​ൽ​പ്പ​റ്റ: ര​ഹു​ൽ​ഗാ​ന്ധി എം​പി 27, 28 തി​യ​തി​ക​ളി​ൽ ജി​ല്ല​യി​ലെ പ്ര​കൃ​തി​ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തും.
ഉ​രു​ൾ​പൊ​ട്ട​ലും വെ​ള്ള​പ്പൊ​ക്ക​വും​മൂ​ലം നി​ര​വ​ധി മ​നു​ഷ്യ​ജീ​വ​നു​ക​ൾ ന​ഷ്ട​പ്പെ​ട്ട സ​ന്ദ​ർ​ഭ​ത്തി​ൽ ഓ​ടി​യെ​ത്തി പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​രെ നേ​രി​ൽ​ക്ക​ണ്ട് ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ക​യും ദു​രി​താ​ശ്വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും മ​റ്റു വ​സ്തു​ക്ക​ളും ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്ത എം​പി മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് ന​ട​ത്തി​യ​തെ​ന്നു ജി​ല്ലാ യു​ഡി​എ​ഫ് ക​മ്മി​റ്റി വി​ല​യി​രു​ത്തി.
ചെ​യ​ർ​മാ​ൻ പി.​പി.​എ ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​വീ​ന​ർ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, കെ.​കെ. അ​ഹ​മ്മ​ദ്ഹാ​ജി, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, കെ.​വി. പോ​ക്ക​ർ​ഹാ​ജി, പി.​കെ. അ​ബൂ​ബ​ക്ക​ർ, ടി.​കെ. ഭൂ​പേ​ഷ്, സി.​പി. വ​ർ​ഗീ​സ്, എ​ൻ.​കെ. വ​ർ​ഗീ​സ്, എ​ൻ.​കെ. റ​ഷീ​ദ്, കെ.​കെ. ഏ​ബ്ര​ഹാം, കെ.​കെ. ഗോ​പി​നാ​ഥ​ൻ, കെ.​സി. റോ​സ​ക്കു​ട്ടി, യ​ഹ്യാ​ഖാ​ൻ ത​ല​യ്ക്ക​ൽ, പ​ട​യ​ൻ മു​ഹ​മ്മ​ദ്, അ​ഡ്വ.​ജൗ​ഹ​ർ, വി.​എ. മ​ജീ​ദ്, റ​സാ​ഖ് ക​ൽ​പ്പ​റ്റ, പി.​പി. ആ​ലി, പി.​കെ. അ​സ്മ​ത്ത്, പൗ​ലോ​സ് കു​റ​ന്പേ​മ​ഠം, കെ.​വി. പൗ​ലോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.