30 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വു​മാ​യി ഒരാൾ പോ​ലീ​സ് പി​ടി​യി​ൽ
Monday, August 26, 2019 12:04 AM IST
മ​ഞ്ചേ​രി: 30 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വു​മാ​യി യു​വാ​വ് പോ​ലീ​സ് പി​ടി​യി​ലാ​യി. തി​രു​വാ​ലി കൊ​ടി​യം​കു​ന്നേ​ൽ ബി​നോ​യി(50)​യെ മ​ഞ്ചേ​രി സി​ഐ സി.​അ​ല​വി, എ​സ്ഐ സു​മേ​ഷ് സു​ധാ​ക​ര​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. ഉ​പ​യോ​ഗി​ച്ച സ്കൂ​ട്ട​റും ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.
വാ​ഹ​ന​ത്തി​ൽ സീ​റ്റി​ന​ടി​യി​ലും വ​ലി​യ ബി​ഗ്ഷോ​പ്പ​റി​ലും നി​റ​ച്ച നി​ല​യി​ലാ​യി​രു​ന്നു മ​ദ്യ​ക്കു​പ്പി​ക​ൾ. ക​ഴി​ഞ്ഞ ഏ​പ്രി​ൽ മാ​സ​ത്തി​ൽ മ​ദ്യം വി​ല്പ​ന ന​ട​ത്തി​യ​തി​ന് എ​ട​വ​ണ്ണ പോ​ലീ​സ് ഇ​യാ​ളെ ഓ​ട്ടോ​റി​ക്ഷ സ​ഹി​തം പി​ടി​കൂ​ടി​യി​രു​ന്നു. മ​ഞ്ചേ​രി പ​രി​സ​ര​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത​മാ​യി വി​ദേ​ശ​മ​ദ്യം വി​ല്പ​ന ന​ട​ത്തു​ന്നു​ണ്ട് എ​ന്ന ര​ഹ​സ്യ​വി​വ​രം കി​ട്ടി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ളെ ഒ​രാ​ഴ്ച​യോ​ള​മാ​യി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു.
മ​ഞ്ചേ​രി ജു​ഡീ​ഷൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. എ​എ​സ്ഐ തോ​മ​സ്, ഷൈ​ജു, പി.​സ​ഞ്ജീ​വ്, സു​ബി​ൻ, ശ​ശി അ​ന്പാ​ളി, ജ​യേ​ഷ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.