രാ​ഹു​ൽ ഗാ​ന്ധി​ എംപിയു​ടെ ദു​രി​താ​ശ്വാ​സ കി​റ്റിനെച്ചൊല്ലി വിവാദം
Monday, August 26, 2019 12:04 AM IST
മു​ക്കം: വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ പ്ര​ള​യ​ബാ​ധി​ത കു​ടും​ബ​ങ്ങ​ൾ​ക്ക് രാ​ഹു​ൽ ഗാ​ന്ധി ന​ൽ​കി​യ ദു​രി​താ​ശ്വാ​സ കി​റ്റി​നെ ചൊ​ല്ലി കൊ​ടി​യ​ത്തൂ​ർ യു​ഡി​എ​ഫി​ൽ പ്ര​തി​സ​ന്ധി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് ഡി​സി​സി ഓ​ഫീ​സി​ൽ നി​ന്ന് 350 ഓ​ളം കി​റ്റു​ക​ൾ ഇവിടെ എ​ത്തി​യ​ത്. ഇത് ഏ​റ്റു​വാ​ങ്ങി​യ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ്വ​ന്ത​ക്കാ​ർ​ക്ക് വി​ത​ര​ണം ചെ​യ്തെന്നാണു പ​രാ​തി. പ​ഞ്ചാ​യ​ത്തി​ൽ ആ​യി​ര​ത്തോ​ളം വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യി​രു​ന്നു. എന്നാൽ പ്ര​ള​യം ബാധിക്കാത്ത എ​ര​ഞ്ഞി​മാ​വി​ൽ സ്വ​ന്ത​ക്കാ​ർ​ക്ക് കിറ്റ് വി​ത​ര​ണം ചെ​യ്തെന്നാണു ആരോപണം

ഇക്കാര്യം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​ൾ​പ്പെ​ടെ ച​ർ​ച്ച​യാ​യ​തോ​ടെ വി​ത​ര​ണം നി​ർ​ത്തിവച്ചു.
സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ കി​റ്റു​ക​ൾ യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തെ ഏ​ൽ​പ്പി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും അ​വ​ർ ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല​ന്നാ​ണ് സൂ​ച​ന. യു​ഡി​എ​ഫി​ൽ ച​ർ​ച്ച ചെ​യ്തി​ട്ടു​മ​തി ഇ​നി കി​റ്റ് ഏ​റ്റെ​ടു​ക്ക​ൽ എ​ന്നാ​ണ് നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്.‌
അ​തേ സ​മ​യം ആ​രോ​പ​ണം നി​ഷേ​ധി​ച്ച് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രം​ഗ​ത്തെ​ത്തി. ഒ​രാ​ൾ​ക്ക് പോ​ലും കി​റ്റ് അ​ന​ധി​കൃ​ത​മാ​യി ന​ൽ​കി​യി​ട്ടി​ല്ലെന്നും ഇക്കാര്യം ആർക്കും പ​രി​ശോ​ധി​ക്കാ​മെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.