കെ​ട്ടി​ട നി​ർ​മാ​ണ, ഖ​ന​ന നി​യ​ന്ത്ര​ണം വ​യ​നാ​ടി​ന് ആ​ശ്വാ​സ​മാ​കു​മെ​ന്ന്
Monday, August 26, 2019 12:05 AM IST
ക​ൽ​പ്പ​റ്റ:​ദു​ര​ന്ത​സാ​ധ്യ​ത​യു​ള്ള പ​രി​സ്ഥി​തി ദു​ർ​ബ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നും ക​രി​ങ്ക​ൽ ഖ​ന​ന​ത്തി​നും നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​മാ​നു​മാ​യ ജി​ല്ലാ ക​ള​ക്ട​ർ പു​റ​പ്പെ​ടു​വി​ച്ച് ഉ​ത്ത​ര​വി​നെ വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി സ്വാ​ഗ​തം ചെ​യ്തു.
നി​യ​ന്ത്ര​ണം പാ​ര​സ്ഥി​തി​ക​ത്ത​ക​ർ​ച്ച നേ​രി​ടു​ന്ന ജി​ല്ല​യ്ക്കു നേ​രി​യ ആ​ശ്വാ​സ​മാ​കും. സെ​സ്, ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യ​തും പ​ഴ​ക്കം​ചെ​ന്ന​തു​മാ​യ, ദു​ര​ന്ത​സാ​ധ്യ​താ പ്ര​ദേ​ശ​ങ്ങ​ളു​ടെ ഭൂ​പ​ട​മാ​ണ് നി​ല​വി​ലു​ള്ള​ത്.
പ​ഠ​നം വേ​ഗ​ത്തി​ൽ ന​ട​ത്തി ദു​ര​ന്ത​സാ​ധ്യ​താ പ്ര​ദേ​ശ​ങ്ങ​ളു​ടെ പു​തി​യ ഭൂ​പ​ടം ത​യാ​റാ​ക്ക​ണം. ക​ന​ത്ത മ​ഴ​യ്ക്കി​ടെ ത​ക​ർ​ന്ന​തും താ​ഴ്ന്ന​തു​മാ​യ കെ​ട്ടി​ട​ങ്ങ​ളു​ടെ മൂ​ന്നു കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ൽ പു​തി​യ നി​ർ​മാ​ണ​ങ്ങ​ൾ അ​നു​വ​ദി​ക്ക​രു​ത്. ച​തു​പ്പു​ക​ളി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​ക​ണം.
ജി​ല്ല​യു​ടെ ഇ​ന്ന​ത്തെ ഗു​രു​ത​രാ​വ​സ്ഥ​യ്ക്കു മു​ഖ്യ ഉ​ത്ത​ര​വാ​ദി​ത്തം മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി വ​കു​പ്പാ​ണ്. ഖ​ന​ന​ത്തി​നു വ​കു​പ്പ​ധി​കാ​രി​ക​ൾ അ​നു​വ​ദി​ക്കു​ന്ന മു​ഴു​വ​ൻ നി​രാ​ക്ഷേ​പ പ​ത്ര​ങ്ങ​ളും ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി പ​രി​ശോ​ധി​ക്ക​ണം. കൃ​ഷി​ഭൂ​മി ത​രം​മാ​റ്റു​ന്ന​തു നി​രോ​ധി​ക്ക​ണ​മെ​ന്നും സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് എ​ൻ. ബാ​ദു​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ബു മൈ​ല​ന്പാ​ടി, തോ​മ​സ് അ​ന്പ​ല​വ​യ​ൽ, എം. ​ഗം​ഗാ​ധ​ര​ൻ, എ.​വി. മ​നോ​ജ്, സ​ണ്ണി മ​ര​ക്ക​ട​വ്, ഗോ​പാ​ല​കൃ​ഷ്ണ​ൻ, ജ​സ്റ്റി​ൻ എ​ന്നി​വ​ർ പ്രം​സ​ഗി​ച്ചു.