ദു​രി​താ​ശ്വാ​സ കി​റ്റു​ക​ള്‍ വി​ത​ര​ണം ചെയ്തു
Sunday, September 15, 2019 2:10 AM IST
മാ​ന​ന്ത​വാ​ടി: ജി​ല്ല​യി​ലെ പ്ര​ള​യ​ത്തി​ല്‍ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് കൈ​ത്താ​ങ്ങാ​യി 'സ്റ്റാ​ന്‍​ഡ് ഫോ​ര്‍ വ​യ​നാ​ട്' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മാ​ന​ന്ത​വാ​ടി​യി​ല്‍ ദു​രി​താ​ശ്വാ​സ കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. കെ​പി​സി​സി അം​ഗം കെ.​എ​ല്‍. പൗ​ലോ​സ് കി​റ്റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ത്തി. പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് കോ​മ്പി മ​ന്മു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് കെ.​ജെ. പൈ​ലി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ സാ​ജു യോ​മ​സ്, സി.​കെ. അ​ബ്ദു​സ​ലാം, വി.​എ​ന്‍. കു​ഞ്ഞാ​വ ഹാ​ജി, മു​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ര്‍, മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് സി​നോ, മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ്ര​സി​ഡന്‍റ് ് ഫൈ​സ​ല്‍, ഷം​സീ​ര്‍ അ​ര​ണ​പ്പാ​റ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.