ബ​ത്തേ​രി സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് 19ന്
Tuesday, September 17, 2019 12:28 AM IST
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ബ​ത്തേ​രി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് 19ന് ​ന​ട​ക്കും. ര​ണ്ട് മു​ന്ന​ണി​ക​ള്‍ ത​മ്മി​ലാ​ണ് മ​ത്സ​രം.
നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​യാ​യ ബി​ജെ​പി നേ​തൃ​ത്വം ന​ല്‍​കു​ന്ന സ​ഹ​ക​ര​ണ മു​ന്ന​ണി​യും യു​ഡി​എ​ഫ് നേ​തൃ​ത്വം ന​ല്‍​കു​ന്ന ക​ര്‍​ഷ​ക സ​ഹ​ക​ര​ണ മു​ന്ന​ണി​യും ത​മ്മി​ലാ​ണ് മ​ത്സ​രം .
ഇ​ട​തു​പ​ക്ഷം ഇ​ത്ത​വ​ണ മ​ത്സ​ര​ത്തി​നി​ല്ല. 13 അം​ഗ ഭ​ര​ണ​സ​മി​തി​യി​ലേ​ക്കാ​ണ് മ​ത്സ​രം. ജ​ന​റ​ല്‍- എ​ട്ട്, വ​നി​ത സം​വ​ര​ണം- മൂ​ന്ന്, നി​ക്ഷേ​പം, പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ര്‍​ഗം എ​ന്നി​വ​യി​ലെ ഓ​രോ സീ​റ്റി​ലേ​ക്കു​മാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്.
എ​ട​ത്ത​റ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് വോ​ട്ടെ​ടു​പ്പ്. 16000 ത്തോ​ളം അം​ഗ​ങ്ങ​ള്‍​ക്കാ​ണ് വോ​ട്ട​വ​കാ​ശം.