മാ​തൃ​ഭാ​ഷാ സ​മ​രം: മു​ഖ്യ​മ​ന്ത്രി​യെ അ​ഭി​ന​ന്ദി​ച്ചു
Wednesday, September 18, 2019 12:20 AM IST
ക​ല്‍​പ്പ​റ്റ: കേ​ര​ള അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് സ​ര്‍​വീ​സ് ഉ​ള്‍​പ്പെ​ടെ എ​ല്ലാ പി​എ​സ്‌​സി പ​രീ​ക്ഷ​ക​ളും മ​ല​യാ​ള​ത്തി​ലും ഇ​ത​ര ന്യൂ​ന​പ​ക്ഷ ഭാ​ഷ​ക​ളി​ലും ന​ട​ത്തു​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്ഥാ​വ​ന മ​ല​യാ​ള ഐ​ക്യ​വേ​ദി ജി​ല്ലാ സ​മി​തി സ്വാ​ഗ​തം ചെ​യ്തു.ഇതിന് പ​ത്തൊ​മ്പ​ത് ദി​വ​സം പി​എ​സ്‌​സി ആ​സ്ഥാ​ന​ത്ത് നി​രാ​ഹാ​ര സ​മ​രം ന​ട​ത്തി​യ സം​യു​ക്ത സ​മ​ര​സ​മി​തി നേ​താ​ക്ക​ളെ​യും സ​മ​ര​ത്തി​ന് പി​ന്തു​ണ ന​ല്‍​കി​യ സം​ഘ​ന​ക​ളെ​യും സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​രെ​യും യോ​ഗം അ​ഭി​ന​ന്ദി​ച്ചു.
രാ​ജ്യ​ത്തി​ന്‍റെ ബ​ഹു​ഭാ​ഷാ പൈ​തൃ​ക​ത്തി​നും സാം​സ്‌​കാ​രി​ക​ത്ത​നി​മ​ക്കും ഹാ​നി​ക​ര​മാ​വു​ന്ന വി​ധ​ത്തി​ല്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്കു മീ​തെ ഏ​തെ​ങ്കി​ലും ഭാ​ഷ​ക​ളെ അ​ടി​ച്ചേ​ല്‍​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തിരേ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പി.​കെ. ജ​യ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡോ. ​ബാ​വ കെ. ​പാ​ലു​കു​ന്ന്, പി.​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, കെ. ​ഷാ​ജി, അ​നി​ല്‍ കു​റ്റി​ച്ചി​റ, ഷാ​ജി പു​ല്‍​പ്പ​ള്ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.