ഇ​ന്‍​ഡോ​ര്‍ സ്‌​റ്റേ​ഡി​യം ഉ​ദ്ഘാ​ട​നം 22ന്
Wednesday, September 18, 2019 12:20 AM IST
ക​ല്‍​പ്പ​റ്റ: കു​മ്പ​ളേ​രി എ​കെ​ജി സ്മാ​ര​ക ഗ്ര​ന്ഥ​ശാ​ല​യോ​ട​നു​ബ​ന്ധി​ച്ച് നി​ര്‍​മി​ച്ച നീ​റാം​മു​ക​ള​ത്ത് കു​ഞ്ഞേ​ട്ട​ന്‍ (എ​ന്‍.​സി. കു​ര്യാ​ക്കോ​സ്) സ്മാ​ര​ക ഇ​ന്‍​ഡോ​ര്‍ സ്‌​റ്റേ​ഡി​യം 22ന് ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. 1977ല്‍ ​എ​കെ​ജി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ര്‍​ന്ന് നി​ര്‍​മി​ച്ച സ്മാ​ര​ക​മാ​ണ് ഈ ​ഗ്ര​ന്ഥ​ശാ​ല. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഇ​ന്‍​ഡോ​ര്‍ സ്‌​റ്റേ​ഡി​യം.
കു​മ്പ​ളേ​രി​യി​ലെ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക വി​ക​സ​ന രം​ഗ​ങ്ങ​ളി​ല്‍ നി​ര​വ​ധി സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി​യ കു​ടി​യേ​റ്റ ക​ര്‍​ഷ​ക​നാ​ണ് കു​ഞ്ഞേ​ട്ട​ന്‍. സ്മാ​ര​ക​ത്തി​നാ​വ​ശ്യ​മാ​യ തു​ക​യി​ല്‍ ഗ​ണ്യ​ഭാ​ഗ​വും മ​ക്ക​ളു​ടെ സം​ഭാ​വ​ന​യാ​ണ്. കു​ഞ്ഞേ​ട്ട​ന്‍റെ 101-ാം ജ​ന്‍​മ​ദി​ന​ത്തി​ലാ​ണ് സ്‌​റ്റേ​ഡി​യം ഉ​ദ്ഘാ​ട​നം.
ഇ​തോ​ടെ ഇ​ന്‍​ഡോ​ര്‍ സ്‌​റ്റേ​ഡി​യ​മു​ള്ള ജി​ല്ല​യി​ലെ ആ​ദ്യ ഗ്ര​ന്ഥ​ശാ​ല​യാ​വു​ക​യാ​ണ് എ​കെ​ജി ഗ്ര​ന്ഥ​ശാ​ല. ഗ്രാ​മ​സ​ഭ, വി​വാ​ഹം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കും സ്‌​റ്റേ​ഡി​യം ഉ​പ​യോ​ഗി​ക്കാ​നാ​വും.
ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 18 മു​ത​ല്‍ 20 വ​രെ ഷ​ട്ടി​ല്‍ ടൂ​ര്‍​ണ​മെ​ന്റും ബാ​റ്റ്മി​ന്‍റ​ണ്‍ ടൂ​ര്‍​ണ​മെ​ന്‍റും 22ന് ​ഗാ​ന​മേ​ള​യും ന​ട​ക്കും.
പി. ​ഗ​ഗാ​റി​ന്‍, എം. ​ബാ​ല​ഗോ​പാ​ല​ന്‍, കെ. ​ശ​ശാ​ങ്ക​ന്‍, ബേ​ബി വ​ര്‍​ഗീ​സ്, എം. ​മ​ധു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗ​ിക്കും.
വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ എ​ന്‍.​കെ. ജോ​ര്‍​ജ്, പി.​യു. കു​ര്യാ​ക്കോ​സ്, എ.​സി. ബേ​ബി, കെ.​സി. ബേ​ബി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.