പ്ര​ള​യ​ക്കെ​ടു​തി: കേ​ന്ദ്ര​സം​ഘം ദു​ര​ന്ത പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു
Thursday, September 19, 2019 12:33 AM IST
ക​ല്‍​പ്പ​റ്റ: പ്ര​ള​യ ദു​ര​ന്തം വി​ല​യി​രു​ത്താ​ന്‍ ജി​ല്ല​യി​ലെ​ത്തി​യ കേ​ന്ദ്ര​സം​ഘം നാ​ശ​ന​ഷ്ട​ങ്ങ​ള്‍ സം​ഭ​വി​ച്ച പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ലം​ഗ സം​ഘ​മാ​ണ് സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്. അ​ഗ്രി​ക​ള്‍​ച്ച​ര്‍ മ​ന്ത്രാ​ല​യം ഡ​യ​റ​ക്ട​ര്‍ ഡോ.​കെ. മ​നോ​ഹ​ര​ന്‍, ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം ഡ​യ​റ​ക്ട​ര്‍ എ​സ്.​സി. മീ​ണ, ഊ​ര്‍​ജ്ജ മ​ന്ത്രാ​ല​യം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഒ.​പി. സ​മു​ന്‍ എ​ന്നി​വ​രാ​യി​രു​ന്നു സം​ഘ​ത്തി​ലെ മ​റ്റ് അം​ഗ​ങ്ങ​ള്‍.

ഇ​ന്ന​ലെ രാ​വി​ലെ ക​ള​ക്ട​റേ​റ്റി​ല്‍ എ​ത്തി​യ സം​ഘം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ചേ​ര്‍​ന്നു നാ​ശ​ന​ഷ്ട​ങ്ങ​ള്‍ വി​ല​യി​രു​ത്തി. ജി​ല്ലാ ക​ള​ക്ട​ര്‍ എ.​ആ​ര്‍. അ​ജ​യ​കു​മാ​ര്‍ പ്ര​ള​യ​ക്കെ​ടു​തി സം​ബ​ന്ധി​ച്ച പൊ​തു​വി​വ​ര​ങ്ങ​ള്‍ സം​ഘ​ത്തെ ധ​രി​പ്പി​ച്ചു.

ജി​ല്ല​യി​ലെ 49 വി​ല്ലേ​ജു​ക​ളെ​യും പ്ര​ള​യം ബാ​ധി​ച്ച​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചു. ജി​ല്ല​യി​ല്‍ ആ​കെ 19 പേ​ര്‍ മ​രി​ച്ച​താ​യും 10077 കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നാ​യി 38779 പേ​രെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റി​പാ​ര്‍​പ്പി​ച്ച​താ​യും കളക്ടര്‌ വ്യ​ക്ത​മാ​ക്കി.

സാ​ധാ​ര​ണ തോ​തി​ലും ഇ​ര​ട്ടി​യി​ലേ​റെ മ​ഴ​യാ​ണ് ഇ​ത്ത​വ​ണ ജി​ല്ല​യി​ല്‍ ല​ഭി​ച്ച​തെ​ന്നും ഇ​തു​മൂ​ലം പു​ത്തു​മ​ല, വെ​ള്ള​രി​മ​ല, മം​ഗ​ല​ശേ​രി, പെ​രി​ഞ്ചേ​രി​മ​ല, ന​രി​ക്കു​നി, മാ​ണി​ച്ചു​വ​ട്, മു​ട്ടി​ല്‍​മ​ല, പ​ച്ച​ക്കാ​ട്, മ​ക്കി​യാ​ട്, ചാ​ലി​ല്‍ മീ​ന്‍​മു​ട്ടി, കു​റു​മ്പാ​ല​ക്കോ​ട്ട, കു​റി​ച്യ​ര്‍​മ​ല തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ന​ത്ത മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​താ​യും ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. 472 വീ​ടു​ക​ള്‍ പൂ​ര്‍​ണ്ണ​മാ​യും 7230 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യും ത​ക​ര്‍​ന്നു​വെ​ന്ന ക​ണ​ക്കും അ​ദ്ദേ​ഹം സം​ഘ​ത്തി​ന് മു​മ്പാ​കെ അ​വ​ത​രി​പ്പി​ച്ചു.

ദു​ര​ന്ത പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര​സം​ഘം ആ​ദ്യം പു​ത്തു​മ​ല​യി​ലെ​ത്തി. ജി​ല്ലാ​ക​ള​ക്ട​റും സ​ബ്ക​ള​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷും പ്ര​ദേ​ശം നേ​രി​ട്ട ദു​ര​ന്ത​ത്തി​ന്‍റെ തീ​വ്ര​ത​ സം​ഘാം​ഗ​ങ്ങ​ളെ ധ​രി​പ്പി​ച്ചു. ഉ​രു​ള്‍​പ്പൊ​ട്ട​ലി​ല്‍ ത​ക​ര്‍​ന്ന വീ​ടു​ക​ളു​ടെ​യും കെ​ട്ടി​ട​ങ്ങ​ളു​ടെ​യും സ്ഥാ​ന​ങ്ങ​ളും നി​ല​വി​ലെ അ​വ​സ്ഥ​യും കാ​ണി​ച്ചു കൊ​ടു​ത്തു.

സം​ഘാം​ഗ​ങ്ങ​ള്‍ പ്ര​ദേ​ശ​ത്തി​ന്‍റെ ദു​ര​ന്ത സാ​ധ്യ​ത​ക​ളും മ​റ്റും ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ നി​ന്നും ചോ​ദി​ച്ച​റി​ഞ്ഞു. തു​ട​ര്‍​ന്ന് ചു​ര​ല്‍​മ​ല, അ​ട്ട​മ​ല, മു​ണ്ട​ക്കൈ, കു​റി​ച്യ​ര്‍​മ​ല, ബോ​യ്‌​സ് ടൗ​ണ്‍ എ​ന്നി​വ​ട​ങ്ങ​ളി​ലും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.

കെ​എ​സ്ഡി​എം​എ ഹ​സാ​ര്‍​ഡ് അ​ന​ലി​സ്റ്റ് ഡോ. ​ശ്രീ​ജ, മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് കെ.​കെ. സ​ഹ​ദ്, ജി​ല്ലാ മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ പി.​യു. ദാ​സ്, ഡി​എ​ഫ്ഒ പി. ​ര​ഞ്ജി​ത്ത്കു​മാ​ര്‍, എ​ല്‍.​ആ​ര്‍. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ യൂ​സ​ഫ്, ത​ഹ​സി​ല്‍​ദാ​ര്‍ ടി.​പി. അ​ബ്ദു​ള്‍ ഹാ​രി​സ്, ലൈ​ഫ്മി​ഷ​ന്‍ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി​ബി വ​ര്‍​ഗീ​സ് തു​ട​ങ്ങി​യ​വ​രും സം​ഘ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.