കോ​ണ്‍​ഗ്ര​സ് വി​ട്ടു നി​ല്‍​ക്കും! വെ​ള്ള​മു​ണ്ട സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്
Sunday, September 22, 2019 1:12 AM IST
വെ​ള്ള​മു​ണ്ട: വെ​ള്ള​മു​ണ്ട​യി​ല്‍ യു​ഡി​എ​ഫി​ലെ ഭി​ന്ന​ത കാ​ര​ണം വെ​ള്ള​മു​ണ്ട സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ ഇ​ന്ന് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ന്നും കോ​ണ്‍​ഗ്ര​സി​ലെ ഔ​ദ്യോ​ഗി​ക വി​ഭാ​ഗം വി​ട്ടു നി​ല്‍​ക്കും. എ​ന്നാ​ല്‍ സ​ഖ്യ​ക​ക്ഷി​യാ​യ മു​സ്‌​ലിം ലീ​ഗ് നാ​ല് സീ​റ്റു​ക​ളി​ല്‍ മ​ത്സ​രി​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് വി​മ​ത​രെ വോ​ട്ടെ​ടു​പ്പി​ല്‍ പ​ങ്കെ​ടു​ക്കും.

ഒ​മ്പ​ത് സീ​റ്റു​ക​ളു​ള്ള ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡി​ല്‍ നാ​ല് സീ​റ്റു​ക​ള്‍ കോ​ണ്‍​ഗ്ര​സി​ന് മാ​റ്റി വച്ച് സ്ഥാ​ന​ര്‍​ഥി​ക​ളെ ലീ​ഗ് പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ നേ​ര​ത്തെ ത​രു​വ​ണ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ കോ​ണ്‍​ഗ്ര​സ് വി​മ​ത​നാ​യി മ​ത്സ​രി​ച്ച ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് മം​ഗ​ല​ശേ​രി മാ​ധ​വ​നെ പ്ര​സി​ഡ​ന്‍റാ​ക്കാ​ന്‍ ലീ​ഗ് ന​ട​ത്തി​യ ച​ര​ടു​വ​ലി​ക​ളി​ല്‍ പ​രി​ഹാ​രം കാ​ണാ​തെ വെ​ള്ള​മു​ണ്ട​യി​ല്‍ സ​ഖ്യ​ത്തി​നി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് ത​നി​ച്ച് ഒ​മ്പ​ത് സ്ഥാ​നാ​ര്‍​ഥി​ക​ളെ​യും നി​ശ്ച​യി​ക്കു​ക​യും നാ​മ​നി​ര്‍​ദ്ദേ​ശ പ​ത്രി​ക ന​ല്‍​കു​ക​യും ചെ​യ്തു.

പി​ന്നീ​ട് ന​ട​ന്ന ച​ര്‍​ച്ച​ക​ളി​ല്‍ പ​ത്രി​ക പി​ന്‍​വ​ലി​ക്കേ​ണ്ട അ​വ​സാ​ന ദി​വ​സ​മാ​യി​ട്ടും തീ​രു​മാ​ന​മാ​വാ​തെ വ​ന്ന​തോ​ടെ കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്നു​ള്ള നാ​ല് സ്ഥാ​നാ​ര്‍​ഥിക​ളെ ലീ​ഗ് ത​ങ്ങ​ളോ​ടൊ​പ്പം ചേ​ര്‍​ത്തു നി​ര്‍​ത്തു​ക​യാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സ് മ​റ്റ് നാ​ല് പേ​രു​ടെ പേ​ര് നി​ര്‍​ദ്ദേ​ശി​ച്ചെ​ങ്കി​ലും ലീ​ഗ് അം​ഗീ​ക​രി​ച്ച സ്ഥാ​നാ​ര്‍​ത്ഥി​ക​ള്‍ പി​ന്മാ​റാ​ന്‍ ത​യാ​റാ​യി​ല്ല.

ഇ​തോ​ടെ കോ​ണ്‍​ഗ്ര​സി​ന് ഇ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കേ​ണ്ടി വ​ന്നു. ഇ​ത് പ്ര​കാ​രം പ​ന​മ​രം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി ജേ​ക്ക​ബ്, വെ​ള്ള​മു​ണ്ട മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് എം.​ജെ. ചാ​ക്കോ, പാ​ര്‍​ട്ടി അം​ഗം ആ​നീ​സ് തോ​മ​സ്, പാ​ര്‍​ട്ടി അ​നു​ഭാ​വി കെ.​എം. മു​ര​ളീ​ധ​ര​ന്‍ എ​ന്നി​വ​രെ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ ഇ​വ​ര്‌ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളാണെന്ന പേ​രി​ലാ​ണ് ലീ​ഗ് പ്ര​ച​ാര​ണം ന​ട​ത്തി​യ​ത്.

ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് കോ​ണ്‍​ഗ്ര​സ് ഇ​ന്ന് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്‌​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഇ​തോ​ടെ ലീ​ഗി​ന്‍റെ പാ​ന​ലി​ലു​ള്ള മു​ഴു​വ​ന്‍ പേ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​മെ​ന്നാ​ണ് ക​രു​തുന്നത്.