കൃ​ഷി ഭ​വ​നി​ല്‍ ജീവനക്കാരില്ല; കർഷകര്‌ ബുദ്ധിമുട്ടിലാകുന്നു
Sunday, October 13, 2019 12:08 AM IST
പു​ല്‍​പ്പ​ള്ളി: കൃ​ഷി​ഭ​വ​നി​ല്‍ ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​ത് മൂ​ലം ആ​വ​ശ്യ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന ക​ര്‍​ഷ​ക​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്ന​താ​യി പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സം വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി പു​ല്‍​പ്പ​ള്ളി കൃ​ഷി ഭ​വ​ന്‍ ഓ​ഫീ​സി​ലെ​ത്തി​യ​പ്പോ​ള്‍ ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത് മൂ​ലം ക​ര്‍​ഷ​ക​ര്‍​ക്ക് നി​രാ​ശ​രാ​യി മ​ട​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​ണു​ണ്ടാ​യ​ത്.

മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ഇ​ത് ത​ന്നെ​യാ​ണ് അ​വ​സ്ഥ​യെ​ന്നും ഓ​ഫീ​സി​ലെ​ത്തു​ന്ന​വ​രോ​ട് മാ​ന്യ​മാ​യി പെ​രു​മാ​റാ​ന്‍ പോ​ലും ചി​ല ജീ​വ​ന​ക്കാ​ര്‍ ത​യാ​റാ​കു​ന്നി​ല്ലെ​ന്നു​മാ​ണ് പ​രാ​തി. ആ​നു​കൂ​ല്യ​ങ്ങ​ള്‍​ക്കാ​യി അ​പേ​ക്ഷ ന​ല്‍​കി​യ ക​ര്‍​ഷ​ക​രു​ടെ അ​പേ​ക്ഷ​ക​ള്‍ കം​പ്യൂ​ട്ട​റി​ല്‍ രേ​ഖ​പ്പെ​ടു​ത്താ​ത്ത​ത് മൂ​ലം അവ ന​ഷ്ട​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണ്.

കൃ​ഷി ഓ​ഫീ​സ​റ​ട​ക്കം നാ​ല് ജീ​വ​ന​ക്കാ​രു​ണ്ടെ​ങ്കി​ലും വ​ര്‍​ക്ക് അ​റേ​ജ്‌​മെ​ന്‍റില്‍ ഒ​രാ​ളെ വൈ​ത്തി​രി​യി​ലേ​ക്ക് മാ​റ്റി​യ​തു മൂ​ലം ഓ​ഫീ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​നം കു​ടു​ത​ല്‍ അ​വ​താ​ള​ത്തി​ലാ​യി.
മ​റ്റ് ജീ​വ​ന​ക്കാ​ര്‍ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ഫീ​ല്‍​ഡി​ലും മ​റ്റും പോ​കു​ന്ന​തും ഓ​ഫീ​സി​ലെ​ത്തു​ന്ന ക​ര്‍​ഷ​ക​രെ പ്ര​യാ​സ​ത്തിലാ​ക്കു​ക​യാ​ണ്.

വ​ര​ള്‍​ച്ച​യും കൃ​ഷി നാ​ശ​വും മൂ​ലം ന​ഷ്ട​പ​രി​ഹാ​ര​ത്തി​നാ​യി ന​ല്‍​കി​യ അ​പേ​ക്ഷ​ക​ള്‍ പോ​ലും യ​ഥാ​സ​മ​യം പ​രി​ശോ​ധി​ച്ച് തി​ട്ട​പ്പെ​ടു​ത്താ​തി​നാ​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭി​ക്കേ​ണ്ട പ​ല ആ​നു​കു​ല്യ​ങ്ങ​ളും ന​ഷ്ട​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം ഓ​ഫീ​സി​ലെ​ത്തി​യ ക​ര്‍​ഷ​ക​രോ​ട് ചി​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ ധി​ക്കാ​ര​പ​ര​മാ​യി പെ​രു​മാ​റി​യ​തെ​ന്നും കൃ​ഷി​ഭ​വ​നി​ലെ​ത്തി​യ ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍ പ​രാ​തി​ക​ള്‍ കേ​ള്‍​ക്കാ​ന്‍ പോ​ലും ത​യാ​റാ​യി​ല്ലെ​ന്ന് ക​ര്‍​ഷ​ക​ര്‍ ആരോപിക്കുന്നു.

കൃ​ഷി ഭ​വ​നി​ല്‍ കൂ​ടു​ത​ല്‍ ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ച് ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി, കൃ​ഷി​മ​ന്ത്രി ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍​ക്ക് ക​ര്‍​ഷ​ക​ര്‍​ക്ക് പ​രാ​തി ന​ല്‍​കി.