ആ​ര്‍​സി​ഇ​പി ക​രാ​ര്‍ വ​യ​നാ​ടി​നെ ത​ക​ര്‍​ക്കും: എ​ന്‍.​ഡി. അ​പ്പ​ച്ച​ന്‍
Sunday, October 13, 2019 12:10 AM IST
ക​ല്‍​പ്പ​റ്റ: രാ​ജ്യ​ത്തി​ന്‍റെ കാ​ര്‍​ഷി​ക​മേ​ഖ​ല​യു​ടെ സ​മ്പൂ​ര്‍​ണ ത​ക​ര്‍​ച്ച​യ്ക്ക് വ​ഴി​യൊ​രു​ക്കു​ന്ന ആ​ര്‍​സി​ഇ​പി ക​രാ​ര്‍ ന​ട​പ്പി​ലാ​ക്കി​യാ​ല്‍ അ​ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ ബാ​ധി​ക്കു​ക കേ​ര​ള​ത്തെ​യും വ​യ​നാ​ടി​നെ​യു​മാ​യി​രി​ക്കു​ം.

ഇ​തോ​ടെ കാ​ര്‍​ഷി​ക​മേ​ഖ​ല​യി​ല്‍ അ​വ​ശേ​ഷി​ക്കു​ന്ന പ്ര​തീ​ക്ഷ​ക​ള്‍ കൂ​ടി അ​വ​സാ​നി​ക്കു​മെ​ന്ന് കെ​പി​സി​സി നി​ര്‍​വാ​ഹാ​ക​സ​മി​തി​യം​ഗ​വും യു​ഡി​എ​ഫ് ക​ണ്‍​വീ​ന​റു​മാ​യ എ​ന്‍.​ഡി. അ​പ്പ​ച്ച​ന്‍ പ​റ​ഞ്ഞു. ക​രാ​റു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ന്‍ ത​ന്നെ​യാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​ന​മെ​ന്നാ​ണ​റി​യു​ന്ന​ത്. ക​രാ​ര്‍ ന​ട​പ്പാ​യാ​ല്‍ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ഇ​റ​ക്കു​മ​തി വ​ര്‍​ധി​ക്കും.

ഇ​തോ​ടെ രാ​ജ്യ​ത്തെ ക​ര്‍​ഷ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് വി​ല​യി​ല്ലാ​താ​കും.പാ​ടെ ത​ക​ര്‍​ന്നു​നി​ല്‍​ക്കു​ന്ന കാ​ര്‍​ഷി​ക​മേ​ഖ​ല​യ്ക്ക് ക​രാ​ര്‍ ഇ​രു​ട്ട​ടി​യാ​യി മാ​റും. ക​രാ​ര്‍ ന​ട​പ്പി​ലാ​യാ​ല്‍ കേ​ര​ള​ത്തി​ല്‍ ഏ​റ്റ​വു​മ​ധി​കം ബാ​ധി​ക്കു​ന്ന ജി​ല്ല​യാ​യി വ​യ​നാ​ട് മാ​റും.

ക്ഷീ​ര​മേ​ഖ​ല​യെ​യും ക​രാ​ര്‍ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. പാ​ലും പാ​ലു​ത്പ​ന്ന​ങ്ങ​ളും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തോ​ടെ വി​പ​ണി​യി​ലും മ​റ്റും പ്രാ​ദേ​ശി​ക​ക്ഷീ​ര ക​ര്‍​ഷ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് പ്രാ​ധാ​ന്യ​മി​ല്ലാ​താ​കു​മെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

കു​രു​മു​ള​ക്, ഏ​ലം, കാ​പ്പി തു​ട​ങ്ങി​യ മു​ഴു​വ​ന്‍ കാ​ര്‍​ഷി​ക​മേ​ഖ​ല​യെ​യും ക​രാ​ര്‍ സാ​ര​മാ​യി ബാ​ധി​ക്കും. സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ര്‍ ഇ​ന്ത്യ​യ്ക്ക് ഗു​ണ​ക​ര​മ​ല്ലെ​ന്ന് നീ​തി ആ​യോ​ഗ് വ​രെ വ്യ​ക്ത​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​രാ​റി​നെ​തി​രേ രാ​ജ്യ​വ്യാ​പ​ക പ്ര​ക്ഷോ​ഭ​ത്തി​ന് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ള്‍ സ​ജ്ജ​മാ​കേ​ണ്ട സ​മ​യ​മാ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.