ബ്ര​ഹ്മ​ഗി​രി കേ​ര​ള​ചി​ക്ക​ന്‍ പൗ​ള്‍​ട്രി ഫാം ​പ​ദ്ധ​തി: ജി​ല്ലാ​ത​ല ക​ണ്‍​വ​ന്‍​ഷ​ന്‍ 16 ന്
Sunday, October 13, 2019 11:58 PM IST
ക​ല്‍​പ്പ​റ്റ: കേ​ര​ള​സ​ര്‍​ക്കാ​ര്‍ സം​രം​ഭ​മാ​യ കേ​ര​ള ചി​ക്ക​ന്‍ പ​ദ്ധ​തി വി​പു​ലീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​യ​നാ​ട്ടി​ല്‍ 1000 പൗ​ള്‍​ട്രി ഫാം ​ആ​രം​ഭി​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ​ത​ല​ത്തി​ല്‍ പൗ​ള്‍​ട്രി ക​ര്‍​ഷ​ക​രു​ടെ ക​ണ്‍​വ​ന്‍​ഷ​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്നു.
16 ന് ​രാ​വി​ലെ 11 ന് ​മാ​ന​ന്ത​വാ​ടി മി​ല്‍​ക്ക് സൊ​സൈ​റ്റി ഹാ​ളി​ലാ​ണ് ക​ണ്‍​വ​ന്‍​ഷ​ന്‍. മാ​ന​ന്ത​വാ​ടി മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ വി.​ആ​ര്‍. പ്ര​വീ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ര്‍​ഷ​ക​ര്‍​ക്ക് ഫാം ​ആ​രം​ഭി​ക്കു​ന്ന​തി​ന് വ​യ​നാ​ട് ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് വാ​യ്പ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക് അ​ട​ക്ക​മു​ള്ള മ​റ്റ് ബാ​ങ്കു​ക​ളും വാ​യ്പാ​പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ക്കാ​മെ​ന്ന​റി​യി​ച്ചി​ട്ടു​ണ്ട്. കേ​ര​ള ചി​ക്ക​ന്‍ പ​ദ്ധ​തി​യും ജി​ല്ലാ ബാ​ങ്കി​ന്റെ വാ​യ്പാ പ്രോ​ജ​ക്ടും ക​ണ്‍​വ​ന്‍​ഷ​നി​ല്‍ വി​ശ​ദീ​ക​രി​ക്കും. ഷെ​ഡ് നി​ര്‍​മാ​ണ​ത്തി​നും വി​ത്ത് ധ​ന​ത്തി​നു​മാ​യി ജി​ല്ലാ ബാ​ങ്ക് അ​തി​ന്റെ ക​ര്‍​ഷ​ക മി​ത്ര പ​ദ്ധ​തി​പ്ര​കാ​രം ആ​വ​ശ്യ​മാ​യ ജാ​മ്യ​ത്തോ​ടെ ഒ​മ്പ​ത് ശ​ത​മാ​നം പ​ലി​ശ​ക്കാ​ണ് വാ​യ്പ ന​ല്‍​കു​ക. ഒ​രു ല​ക്ഷം രൂ​പ വ​രെ ജാ​മ്യ​മി​ല്ലാ​തെ ത​ന്നെ വാ​യ്പ അ​നു​വ​ദി​ക്കും.
വാ​യ്പാ പ​ദ്ധ​തി​പ്ര​കാ​രം കോ​ഴി ഫാം ​ആ​രം​ഭി​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് ക​ണ്‍​വ​ഷ​നി​ല്‍ നേ​രി​ട്ട് അ​പേ​ക്ഷ ന​ല്‍​കാ​വു​ന്ന​താ​ണ്. ഈ ​അ​പേ​ക്ഷ​ക​ള്‍​ക്ക് വാ​യ്പ ന​ല്‍​കാനും ഫാം ​അ​നു​വ​ദി​ക്കാനും മു​ന്‍​ഗ​ണ​ന ന​ല്‍​കും.
ബ്ര​ഹ്മ​ഗി​രി വെ​ബ് സൈ​റ്റി​ലൂ​ടെ​യും (www.brahmagiri.org) അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി​യും നേ​രി​ട്ടും അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം. ഫോ​ണ്‍. 9656493111.