ധ​ര്‍​ണ​യും കൂ​ട്ട ഉ​പ​വാ​സ​വും ന​ട​ത്തി
Tuesday, October 15, 2019 12:22 AM IST
ക​ല്‍​പ്പ​റ്റ: ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ന്‍ ധ​ര്‍​ണ​യും കൂ​ട്ട ഉ​പ​വാ​സ​വും ന​ട​ത്തി. വ​യ​നാ​ട് ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ പ്ര​മോ​ഷ​ന്‍ ന​ല്‍​കി​യ ത​സ്തി​ക​ക​ളി​ല്‍ ത​ട​ഞ്ഞു​വ​ച്ച ശ​മ്പ​ളം ഉ​ട​ന്‍ അ​നു​വ​ദി​ക്കു​ക, ക്ലാ​ര്‍​ക്ക്/ കാ​ഷ്യ​ര്‍ ത​സ്തി​കി​യി​ല്‍ പ്ര​മോ​ഷ​ന് അ​ര്‍​ഹ​ത​യു​ള്ള പ്യൂ​ണ്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് പ്ര​മോ​ഷ​ന്‍ അ​നു​വ​ദി​ക്കു​ക, സീ​നി​യ​ര്‍ മാ​നേ​ജ​ര്‍ ത​സ്തി​ക മു​ത​ല്‍ താ​ഴേ ത​ട്ട് വ​രെ​യു​ള്ള ജീ​വ​ന​ക്കാ​ര്‍​ക്ക് ത​ട​ഞ്ഞ് വച്ചി​ട്ടു​ള്ള പ്ര​മോ​ഷ​ന്‍ ഉ​ട​ന്‍ അ​നു​വ​ദി​ക്കു​ക, സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ള്‍​ക്ക് പ്രൊ​ട്ട​ക‌്ഷ​ന്‍ ന​ല്‍​കു​ക, സം​ഘ​ട​ന​യി​ല്‍​പ്പെ​ട്ട ജീ​വ​ന​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന രീ​തി​യി​ല്‍ സ്ഥ​ലം മാ​റ്റു​ക​യും ജീ​വ​ന​ക്കാ​രോ​ട് വി​വേ​ച​ന​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് ധ​ര്‍​ണ​യും ഉ​പ​വാ​സ​വും ന​ട​ത്തി​യ​ത്.
കെ​ഡി​സി ബാ​ങ്ക് എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ജി​ത് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​ബ്ല്യു​ഡി​സി​ബി​ഇ​എ പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​കെ​ഡി​സി​ബി​ഇ​സി അ​സി​സ്റ്റ​ന്‍റ്് സെ​ക്ര​ട്ട​റി ടി.​കെ. ഹ​രി​ദാ​സ്, ശാ​ന്ത​മ്മ സി. ​മാ​ത്യു, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം, ടി. ​സൂ​പ്പി, രാ​മ​സു​ബ്ര​ഹ്മണ്യ​ന്‍, വി​ജേ​ഷ്, കെ.​കെ. ഉ​ഷ, സ​മീ​ര്‍, അ​ബ്ദു​ള്‍ മു​നീ​ര്‍, തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.