പുല്‍പ്പള്ളി: ബത്തേരി ഉപജില്ലാ സ്കൂള്‍ കായിക മേള 23, 24, 25 തിയതികളില്‍ മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. ഇതിനായുള്ള സ്വാഗത സംഘം രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ്് ഗിരിജാ കൃഷ്ണന് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മനേജര്‍ ഫാ. ചാണ്ടി പുനക്കാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വര്‍ഗീസ് മുരിയന്‍കാവില്‍, പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശിവരാമന് പാറക്കുഴി, പ്രിന്‍സിപ്പല്‍ ലിയോ മാത്യു, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തോമസ്, ബാബു മരോട്ടിമൂട്ടില്‍, സിസിലി ചെറിയാന്, ബിജു പുലക്കുടി, മുനീര്‍ ആച്ചിക്കുളം, സി.പി. വിന്സെന്റ്്്, റഷിദാ പ്രദിഷ്, ബിന്ദു ബിജു, ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര് സിസ്റ്റര്‍ ജോസഫിന, യുപി സ്കൂള്‍ ഹെഡ്മാസ്റ്റര് ബിജു അരീക്കാട്ട്, ജോയി വാഴയില്‍, ബിജു മരോട്ടിമുട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.