ബ​ന്ദി​പ്പൂ​രി​ല്‍ ക​ടു​വ​യെ മ​യ​ക്ക് വെ​ടി​വച്ച് പി​ടി​കൂ​ടി
Wednesday, October 16, 2019 12:11 AM IST
ഗൂ​ഡ​ല്ലൂ​ര്‍: ബ​ന്ദി​പ്പൂ​രി​ലെ ന​ര​ഭോ​ജി ക​ടു​വ​യെ മ​യ​ക്ക് വെ​ടി​വ​ച്ച് പി​ടി​കൂ​ടി. ക​ര്‍​ണാ​ട​ക​യി​ലെ ബ​ന്ദി​പ്പൂ​ര്‍ വ​ന​മേ​ഖ​ല​യി​ല്‍ ചു​റ്റി​ത്തി​രി​ഞ്ഞി​രു​ന്ന ഏ​ഴ് വ​യ​സ് പ്രാ​യ​മു​ള്ള ആ​ണ്‍ ക​ടു​വ​യെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.
വ​ന​ത്തി​ല്‍ ആ​ടി​നെ മേ​ക്കാ​ന്‍ പോ​യി​രു​ന്ന ശി​വ​ലിം​ഗ​പ്പ​യെ ഒ​രാ​ഴ്ച മു​മ്പ് ക​ടു​വ കൊ​ന്നി​രു​ന്നു. ന​ര​ഭോ​ജി ക​ടു​വ​യെ പി​ടി​കൂ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ​ന്ദി​പ്പൂ​ര്‍, ഗു​ണ്ട​ല്‍​പേ​ട്ട മേ​ഖ​ല​ക​ളി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ സ​മ​രം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.
നാ​ല് ഡോ​ക്ട​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രും സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ക​രും ചേ​ര്‍​ന്ന് നാ​ല് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്.
മ​ടി​ക്കേ​രി ആ​ന ക്യാ​മ്പി​ല്‍ നി​ന്ന് നാ​ല് താ​പ്പാ​ന​ക​ളെ​യും തെ​ര​ച്ചി​ലി​നാ​യി കൊ​ണ്ടു​വ​ന്നി​രു​ന്നു. 120 സ്ഥ​ല​ങ്ങ​ളി​ല്‍ കാ​മ​റ​ സ്ഥാ​പി​ച്ചി​രു​ന്നു.