ക്വ​ട്ടേ​ഷ​ൻ ക്ഷണിച്ചു
Wednesday, October 16, 2019 12:14 AM IST
മാ​ന​ന്ത​വാ​ടി: ഐ​സി​ഡി​എ​സ് പ്രോ​ജ​ക്ടി​ന് കീ​ഴി​ലു​ള്ള അ​ങ്ക​ണ​വാ​ടി​ക​ളി​ലേ​ക്ക് ബ്രോ​ഷ​ർ, പോ​സ്റ്റ​ർ, സ്റ്റി​ക്ക​ർ എ​ന്നി​വ വി​ത​ര​ണം ചെ​യ്യാന്‌ ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചു. 21ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്ന് വ​രെ സ്വീ​ക​രി​ക്കും.​ഫോ​ണ്‍: 04935 240754.

വ​ന​മി​ത്ര അ​വാ​ർ​ഡ്

ക​ൽ​പ്പ​റ്റ: ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണ രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന വ​ന​മി​ത്ര അ​വാ​ർ​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വ്യ​ക്തി​ക​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, ക​ർ​ഷ​ക​ർ എ​ന്നി​വ​ർ 30ന​കം ക​ൽ​പ്പ​റ്റ സാ​മൂ​ഹി​ക വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് ക​ണ്‍​സ​ർ​വേ​റ്റ​ർ ഓ​ഫീ​സി​ൽ അ​പേ​ക്ഷി​ക്ക​ണം.

പോ​സ്റ്റ​ൽ ദി​നാ​ചാ​ര​ണം

ക​ൽ​പ്പ​റ്റ: പോ​സ്റ്റ​ൽ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ളെ ത​പാ​ൽ വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പോ​സ്റ്റ്മാ​ന്‍റെ ചു​മ​ത​ല​ക​ളും പ​രി​ച​യ​പ്പെ​ടു​ത്തി. ക​ള​ക്ട​റേ​റ്റി​ലെ​ത്തി വി​ദ്യാ​ർ​ഥി​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ എ.​ആ​ർ. അ​ജ​യ​കു​മാ​റി​ന് ക​ത്തു​ക​ൾ കൈ​മാ​റി. എ​സ്കെ​എം​ജെ ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ നി​ഹാ​രി​ക സ​ര​സ്വ​തി, ടി.​ജി. ന​ന്ദ​ന, കെ. ​ജി​നാ​ൻ നി​ഹാ​ൽ, ആ​ദി​നാ​ഥ് സ​രി​ൻ, ആ​ൻ​ഡ്രി​യ മ​രി​യ ഡി​സി​ൽ​വ എ​ന്നി​വ​രാ​ണ് ക​ള​ക്ട​ർ​ക്ക് ക​ത്ത് കൈ​മാ​റി​യ​ത്. പോ​സ്റ്റ് ഓ​ഫീ​സ് മെ​യി​ൽ ഓ​വ​ർ​സീ​യ​ർ ഒ.​കെ. മ​നോ​ഹ​ര​ൻ, ക​ൽ​പ്പ​റ്റ നോ​ർ​ത്ത് പോ​സ്റ്റ് ഓ​ഫീ​സി​ലെ പോ​സ്റ്റ്മാ​ൻ പി.​പി. ബേ​ബി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.