വി​ദ്യാ​ഭ്യാ​സ വാ​യ്പ സ​ഹാ​യ പ​ദ്ധ​തി അ​ട്ടി​മ​റി​ക്കു​ന്ന​താ​യി ആ​രോ​പ​ണം
Thursday, October 17, 2019 12:21 AM IST
ക​ല്‍​പ്പ​റ്റ: വി​ദ്യാ​ഭ്യാ​സ വാ​യ്പ​യെ​ടു​ത്ത​വ​ര്‍​ക്കു​ള്ള സ​ഹാ​യ പ​ദ്ധ​തി സ​ര്‍​ക്കാ​രും ബാ​ങ്കു​ക​ളും ഒ​ത്തു​ക​ളി​ച്ച് അ​ട്ടി​മ​റി​ക്കു​ന്ന​താ​യി ആ​രോ​പ​ണം. വി​ദ്യാ​ഭ്യാ​സ വാ​യ്പാ പ​ദ്ധ​തി പ്ര​ഖ്യാ​പി​ക്കു​മ്പോ​ള്‍ ഇ​ല്ലാ​തി​രു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പി​ന്നീ​ട് ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്.
പ്ര​ശ്‌​ന​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ടാ​ത്ത​തി​നാ​ല്‍ ബാ​ങ്കു​ക​ള്‍ വാ​യ്പ​ക്കാ​രെ കോ​ട​തി ക​യ​റ്റു​ക​യാ​ണ്. വാ​യ്പാ പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​ര​മു​ണ്ടാ​ക്കാന്‌ സ​ര്‍​ക്കാ​ര്‍ തൊ​ള്ളാ​യി​രം കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ട് വ​ര്‍​ഷ​ങ്ങ​ളാ​യെ​ങ്കി​ലും ഇ​പ്പോ​ഴും തീ​രു​മാ​ന​കാ​തെ കി​ട​ക്കു​ക​യാ​ണ്. ഇ​ക്കാ​ര്യം ധ​ന​കാ​ര്യ​മ​ന്ത്രി​യെ നേ​രി​ല്‍ ക​ണ്ട് ബോ​ധ്യ​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ സ​ഹാ​യ​ക​ര​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും പി​ന്നീ​ട് അ​വ​ഗ​ണി​ച്ചു​വെ​ന്ന് എ​ഡ്യൂ​ക്കേ​ഷ​ന്‍ ലോ​ണ്‍ ഹോ​ള്‍​ഡേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.
അ​നു​വ​ദി​ച്ച തു​ക​യി​ല്‍ നാ​മ​മാ​ത്ര​മാ​ണ് ചെ​ല​വ​ഴി​ച്ച​ത്. അ​തി​നാ​ല്‍ ബ​ഹു​ഭൂ​രി​പ​ക്ഷം വി​ദ്യാ​ര്‍​ഥിക​ളും സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​പ​ദ്ധ​തി​ക്ക് പു​റ​ത്താ​യി. സ​ര്‍​ക്കാ​ര്‍ മാ​ന​ദ​ണ്ഡം മാ​റ്റി​യ​താ​ണ് വി​ദ്യാ​ര്‍​ഥി​കള്‌ കൂ​ട്ട​ത്തോ​ടെ പ​ദ്ധ​തി​ക്ക് പു​റ​ത്താ​കാന്‌ കാരണം. നി​ല​വി​ലു​ള്ള മാ​ന​ണ്ഡ പ്ര​കാ​രം ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‌ പ​ഠി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കി​ല്ല. ജി​ല്ല​യി​ലെ ഭൂ​രി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ളും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് വി​ദ്യാ​ഭ്യാ​സ വാ​യ്പ​യെ​ടു​ത്ത് പ​ഠി​ച്ച​ത്. പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം ന​ല്‍​കാ​തി​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ പു​തി​യ മാ​ന​ണ്ഡ​ങ്ങ​ള്‍ അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ആ​ക്ഷേ​പം.
പ​ദ്ധ​തി പ്ര​കാ​രം ബാ​ങ്കു​ക​ള്‍ പ​ലി​ശ പൂ​ര്‍​ണ്ണ​മാ​യും ഒ​ഴി​വാ​ക്കും. 60 ശ​ത​മാ​നം സ​ര്‍​ക്കാ​രും 40 ശ​ത​മാ​നം വാ​യ്പ​ക്കാ​രും അ​ട​യ്ക്കും.
എ​ന്നാ​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വി​ഹി​ത​മാ​യ 40 ശ​ത​മാ​നം നി​ര​വ​ധി പേ​ര്‍ അ​ട​ച്ചെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍, വി​ഹി​തം അ​ട​ക്കാ​ന്‍ ഇ​തു​വ​രെ ത​യാ​റാ​കാ​ത്ത​തി​നാ​ല്‍ വി​ഹി​തം അ​ട​ച്ച വി​ദ്യാ​ര്‍​ഥിക​ളു​ടെ ഇ​പ്പോ​ള്‍ കോ​ട​തി ക​യ​റേ​ണ്ട അ​വ​സ്ഥ​യാ​ണ്.
സ​ര്‍​ക്കാ​രി​ന്‍റെയും ബാ​ങ്കു​ക​ളു​ടെയും ഒ​ത്തു​ക​ളി​യി​ലൂ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യ നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍ കോ​ട​തി ന​ട​പ​ടി​യി​ല്‍ ഭ​യ​ന്നി​രി​ക്കു​ക​യാ​ണ്. പ്ര​ള​യം, കാ​ര്‍​ഷി​ക വി​ള​ക​ളു​ടെ വി​ല​യി​ടി​വ് തു​ട​ങ്ങി​യ​വ കാ​ര​ണം ദു​രി​ത​ത്തി​ലാ​യ നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍​ക്ക് ബാ​ങ്കു​ക​ളു​ടെ നി​യ​മ​ന വ്യ​വ​ഹാ​ര​ങ്ങ​ള്‍ കൂ​ടി ഇ​ടി​ത്തീ​യാ​യി​രി​ക്ക​യാ​ണ്.
വി​ദ്യാ​ഭ്യാ​സ വാ​യ്പ​യെ​ടു​ത്ത​വ​രു​ടെ പ​ദ്ധ​തി സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കാ​ത്ത പ​ക്ഷം ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ന​ട​ത്താ​നാ​ണ് എ​ഡ്യൂ​ക്കേ​ഷ​ന്‍ ലോ​ണ്‍ ഹോ​ള്‍​ഡേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ തീ​രു​മാ​നം.