സ​ർ​ക്കാ​ർ ഭൂ​മി​യി​ലെ മ​രം മു​റി​ച്ച​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണമെന്ന്
Thursday, October 17, 2019 12:21 AM IST
പു​ൽ​പ്പ​ള്ളി: വീ​ട്ടി​മൂ​ല​യി​ൽ ഖാ​ദി ബോ​ർ​ഡി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി​യി​ൽ​നി​ന്നു അ​ന​ധി​കൃ​ത​മാ​യി മ​രം മു​റി​ച്ച സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് സി​ജു തോ​ട്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ഷി കു​രീ​ക്കാ​ട്ടി​ൽ, പി.​എ. സി​ദ്ദി​ഖ്, ലി​ബി​ൻ ദേ​വ​സ്യ, അ​കേ​ഷ് അ​ല​ക്സ്, അ​നു​ജി​ത്, ശ​ര​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യം​ഗം എം.​ടി. ക​രു​ണാ​ക​ര​നും ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ചു.

പോ​സ്റ്റ​ര്‍
ഡി​സൈ​നിം​ഗ് മ​ത്സ​രം

ക​ല്‍​പ്പ​റ്റ: ജി​ല്ലാ ഭ​ര​ണ​കൂ​ടം, ഇ​ന്‍റര്‍ ഏ​ജ​ന്‍​സി ഗ്രൂ​പ്പ്, യു​എ​ന്‍​ഡി​പി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര ദു​ര​ന്ത സാ​ധ്യ​ത ല​ഘൂ​ക​ര​ണ ദി​നാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി പോ​സ്റ്റ​ര്‍ ഡി​സൈ​നിം​ഗ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. നാ​ളെ ഉ​ച്ച​യ്ക്ക് 1.30 മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ ജി​ല്ലാ ആ​സൂ​ത്ര​ണ ഭ​വ​നി​ലെ എപിജെ ഹാ​ളി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ യു​പി, ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​ധാ​നാധ്യാ​പ​ക​ന്‍റെ സാ​ക്ഷ്യ​പ​ത്ര​വു​മാ​യി പ​ങ്കെ​ടു​ക്കാം. ഡി​സൈ​ന്‍ ചെ​യ്യാ​നു​ള്ള പേ​പ്പ​ര്‍ ഒ​ഴി​കെ​യു​ള്ള​വ മ​ത്സ​രാ​ര്‍​ഥി​ക​ള്‍ കൊ​ണ്ടു​വ​ര​ണം. ഫോ​ണ്‍: 7907073909, 9745040138.