ഭ​ക്തി​ഗാ​ന മ​ത്സ​രം 20 ന്
Thursday, October 17, 2019 12:22 AM IST
പു​ൽ​പ്പ​ള്ളി:​വൈ​എം​സി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ണാ​മം-2019​ന്‍റെ ഭാ​ഗ​മാ​യി 20ന് ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു വൈ​എം​സി​എ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ക്രി​സ്ത്യ​ൻ ഭ​ക്തി​ഗാ​ന​മ​ത്സ​ര​വും കു​ടും​ബ​സം​ഗ​മ​വും ന​ട​ത്തു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ എ​ബി പൂ​ക്കു​ന്പേ​ൽ, മ​ത്താ​യി ആ​തി​ര, ബ്രി​ജേ​ഷ് കാ​ട്ടാം​കോ​ട്ടി​ൽ, ബേ​ബി തി​ണ്ടി​യ​ത്ത്, ബാ​ബു പ്ര​ണ​വം എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
പു​ൽ​പ്പ​ള്ളി വൈ​എം​സി​എ സ്ഥാ​പ​ക സെ​ക്ര​ട്ട​റി ഫാ.​ടി.​പി. മാ​ത്യൂ​സ് തി​ണ്ടി​യ​ത്ത് കോ​ർ​എ​പ്പി​സ്കോ​പ്പ​യു​ടെ സ്മ​ര​ണാ​ർ​ഥം 10,001 രൂ​പ​യും എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യു​മാ​ണ് മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം.
ര​ണ്ടാം സ​മ്മാ​ന​മാ​യി വൈ​എം​സി​എ എ​ക്യു​മെ​നി​ക്ക​ൽ ചെ​യ​ർ​മാ​നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന ടി.​സി. ജോ​ർ​ജി​ന്‍റെ സ്മ​ര​ണാ​ർ​ഥം 5,001 രൂ​പ​യും എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും മൂ​ന്നാം സ​മ്മാ​ന​മാ​യി ഹൈ ​വൈ ഭാ​ര​വാ​ഹി​യാ​യി​രു​ന്ന പ്ര​ശാ​ന്ത് ചാ​ക്കോ എ​ട​ക്കു​ടി​യു​ടെ സ്മ​ര​ണാ​ർ​ഥം 3,001 രൂ​പ​യും എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും ന​ൽ​കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഫാ.​ടി.​പി. മാ​ത്യു​സ് കോ​ർ എ​പ്പി​സ്കോ​പ്പ അ​നു​സ്മ​ര​ണം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. പോ​ളും ടി.​സി. ജോ​ർ​ജ് അ​നു​സ്മ​ര​ണം മ​ത്താ​യി ആ​തി​ര​യും പ്ര​ശാ​ന്ത് ചാ​ക്കോ അ​നു​സ്മ​ര​ണം ബി​ജു തി​ണ്ടി​യ​ത്തും നി​ർ​വ​ഹി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ർ സ​മ്മാ​ന​ദാ​നം ന​ട​ത്തും.