അ​ന്വേ​ഷ​ണം നേ​രി​ടാ​ൻ ത​യാ​ർ: വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി
Thursday, October 17, 2019 11:59 PM IST
ക​ൽ​പ്പ​റ്റ: പ്ര​വ​ർ​ത്ത​നത്തെ​യും ധ​നാ​ഗ​മ​മാ​ർ​ഗ​ങ്ങ​ളെ​യും സം​ബ​ന്ധി​ച്ചു ഏ​തു​ത​ല​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​ത്തെ​യും നേ​രി​ടാ​ൻ പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി ത​യാ​റാ​ണെ​ന്നു പ്ര​സി​ഡ​ന്‍റ് എ​ൻ. ബാ​ദു​ഷ​യും സെ​ക്ര​ട്ട​റി തോ​മ​സ് അ​ന്പ​ല​വ​യ​ലും വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന​വും വ​രു​മാ​ന​സ്രോ​ത​സു​ക​ളും കേ​ന്ദ്ര ഏ​ജ​ൻ​സി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​നു വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന നാ​ഷ​ണ​ൽ ഹൈ​വേ 766 ട്രാ​ൻ​സ്പോ​ർ​ട്ട് പ്രൊ​ട്ട​ക്‌ഷൻ ക​മ്മി​റ്റി​യു​ടെ ആ​വ​ശ്യ​ത്തോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു സ​മി​തി ഭാ​ര​വാ​ഹി​ക​ൾ. മാ​ഫി​യ ബ​ന്ധം ആ​രോ​പി​ച്ചു അ​ധി​ക്ഷേ​പി​ച്ച​തി​നു സ​മി​തി നേ​തൃ​ത്വ​ത്തി​നെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​ള്ള ആ​ക്‌ഷൻ ക​മ്മി​റ്റി തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും ബാ​ദു​ഷ​യും തോ​മ​സും പ​റ​ഞ്ഞു.

ദേ​ശീ​യ​പാ​ത 766ലെ ​രാ​ത്രി​യാ​ത്ര നി​രോ​ധ​നം നീ​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ത്തേ​രി​യി​ൽ ന​ട​ന്ന സ​മ​ര​ത്തോ​ടു​ള്ള സ​മി​തി​യു​ടെ നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ല. സ​മ​ര​ത്തി​ന്‍റെ പി​ന്നാ​ന്പു​റ​ങ്ങ​ൾ അ​നാ​വ​ര​ണം ചെ​യ്യാ​ൻ നി​യ​മ​ന​ട​പ​ടി​ക​ൾ സ​ഹാ​യ​ക​മാ​കും.
പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള ഒ​രേ​ജ​ൻ​സി​യു​ടെ​യും സാ​ന്പ​ത്തി​ക സ​ഹാ​യം കൈ​പ്പ​റ്റു​ക​യോ അ​തി​നാ​യി അ​പേ​ക്ഷി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല.

ജി​ല്ല​യി​ലെ ക്വാ​റി, റി​സോ​ർ​ട്ട് ന​ട​ത്തി​പ്പു​കാ​രി​ൽ​നി​ന്നോ മ​ര​ക്ക​ച്ച​വ​ട​ക്കാ​രി​ൽ​നി​ന്നോ സം​ഭാ​വ​ന സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ​കാ​ല പ്ര​വ​ർ​ത്ത​ങ്ങ​ൾ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ സ​മി​തി​ക്കു താ​ത്പ​ര്യ​മി​ല്ല. എ​ട​ക്ക​ൽ ഗു​ഹ​യു​ടെ​യും നൈ​സ​ർ​ഗി​ക വ​ന​ങ്ങ​ളു​ടെ​യും വ​യ​നാ​ട​ൻ പ്ര​കൃ​തി​യു​ടെ​യും സം​ര​ക്ഷ​ണ​ത്തി​നു സ​മി​തി വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു ജ​ന​ങ്ങ​ൾ​ക്കു ബോ​ധ്യ​മു​ണ്ട്.

ദേ​ശീ​യ​പാ​ത​യി​ലെ രാ​ത്രി​യാ​ത്ര വി​ല​ക്ക് നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി തു​ട​ങ്ങി​യ സ​മ​രം എ​ങ്ങു​മെ​ത്തി​ക്കാ​തെ​യാ​ണ് ആ​ക്ഷ​ൻ ക​മ്മി​റ്റി അ​വ​സാ​നി​പ്പി​ച്ച​ത്. ദേ​ശീ​യ​പാ​ത പൂ​ർ​ണ​മാ​യും അ​ട​യ്ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലേ സ​മ​രം പു​ന​രാ​രം​ഭി​ക്കൂ എ​ന്ന ക​മ്മി​റ്റി നി​ല​പാ​ടും സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നു സ​മി​തി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.