സ​മ്പൂ​ര്‍​ണ സാ​ക്ഷ​ര​ത പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, October 20, 2019 11:55 PM IST
പു​ല്‍​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ലെ ആ​ദി​വാ​സി സ​മ്പൂ​ര്‍​ണ സാ​ക്ഷ​ര​താ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ചു​ണ്ട​ക്കൊ​ല്ലി കോ​ള​നി​യി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. പോ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ല്‍​പ്പ​ള്ളി മേ​ഖ​ല​യി​ലെ സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നു​ള്ള സ്‌​കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ്‌​സ്, എ​ന്‍​എ​സ്എ​സ്, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സാ​ക്ഷ​ര​താ മി​ഷ​ന്‍ ന​ട​പ്പാ​ക്കു​ന്ന​ത്. ടി.​പി. ശ​ശി​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ആ​ര്‍. തൃ​ദീ​പ്കു​മാ​ര്‍, സി.​ആ​ര്‍. സു​സ്മി​ത, സ​രോ​ജി​നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

അ​ധ്യാ​പ​ക നി​യ​മ​നം

ക​ല്‍​പ്പ​റ്റ: പ​ന​മ​രം ഗ​വ.​എ​ച്ച്എ​സ്എ​സി​ല്‍ ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ എ​ച്ച്എ​സ്എ ക​ണ​ക്ക്, സോ​ഷ്യ​ല്‍ സ​യ​ന്‍​സ് അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നു കൂ​ടി​ക്കാ​ഴ്ച 23 ന് ​രാ​വി​ലെ 11ന് ​ന​ട​ക്കും. ഫോ​ണ്‍: 9947345216, 04935 220192.