വ​യ​നാ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ദാ​നം കി​ട്ടി​യ ഭൂ​മി​യി​ല്‍ ആ​രം​ഭി​ക്ക​ണമെന്ന്
Wednesday, October 23, 2019 12:05 AM IST
ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ച​ന്ദ്ര​പ്ര​ഭാ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ദാ​ന​മാ​യി ന​ല്‍​കി​യ മ​ട​ക്കി​മ​ല​യി​ലെ ഭൂ​മി​യി​ല്‍ ആ​രം​ഭി​ക്ക​ണ​മെ​ന്ന് വ​യ​നാ​ട് വി​ക​സ​ന സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​പ്പോ​ള്‍ ചു​ണ്ട വി​ല്ലേ​ജി​ല്‍ ഏ​റ്റെ​ടു​ക്കാ​ന്‍ പോ​കു​ന്ന ഭൂ​മി ഗാ​ഡ്കി​ല്‍ റി​പ്പോ​ര്‍​ട്ട് പ്രകാരം പാ​രി​സ്ഥി​തി​ക ദു​ര്‍​ബ​ല മേ​ഖ​ല​യി​ല്‍​പ്പെ​ടു​ന്ന സ്ഥ​ല​മാ​ണ്.
അ​തു​കൊ​ണ്ട് നി​ര്‍​മാ​ണം ന​ട​ക്കി​ല്ല. പാ​രി​സ്ഥി​തി​ക പ​ഠ​നം ന​ട​ത്താ​ന്‍ അം​ഗീ​കൃ​ത സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കെ സ്വ​കാ​ര്യ സം​ഘ​ട​ന​യെ കൊ​ണ്ട് പ​ഠ​നം ന​ട​ത്തി​ച്ച​തും ദു​രൂ​ഹ​ത​യാ​ണ്.
ഇ​തി​നു പു​റ​കി​ല്‍ ക​ച്ച​വ​ടം താ​ത്്‍​പ​ര്യം മാ​ത്ര​മ​ാണെ​ന്നും വ​യ​നാ​ട് വി​ക​സ​ന സ​മി​തി പ​റ​ഞ്ഞു. ഈ ​ഭൂ​മി വാ​ങ്ങു​ന്ന പ​ണം മ​തി പ​രി​സ്ഥി​തി​ക്ക് ഇ​ണ​ങ്ങു​ന്ന രീ​തി​യി​ല്‍ അ​ഞ്ചു നി​ല കെ​ട്ടി​ടം നി​ര്‍​മി​ക്കാന്‌.
മ​ട​ക്കി​മ​ല​യി​ല്‍ എം.​കെ. ജി​ന​ച​ന്ദ്ര​ന്‍ കു​ടും​ബ ട്ര​സ്റ്റ് ന​ല്‍​കി​യ 50 ഏ​ക്ക​ര്‍ ഭൂ​മി​യി​ല്‍ യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി ത​റ​ക്ക​ല്ലി​ട്ടു​ക​യും റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന് ഫ​ണ്ട് വ​ക​യി​രു​ത്തു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് വ​ന്ന ഇ​ട​ത് സ​ര്‍​ക്കാ​രി​ലെ ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ റോ​ഡ് നി​ര്‍​മാ​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഈ ​ഭൂ​മി​യി​ല്‍ നി​ന്ന് ലോ​ഡ് ക​ണ​ക്കി​ന് മ​ണ്ണും ക​ല്ലും ക​ട​ത്തു​ക​യും ചെ​യ്തു. ഭൂ​മി​യി​ലെ കാ​പ്പി മോ​ഷ​ണ​ത്തി​നെ​തി​രേ ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ല. ഈ ​വി​ഷ​യ​ങ്ങ​ളി​ലെ​ല്ലാം പ്ര​തി​ക​രി​ച്ച​തും കേ​സ് ന​ല്‍​കി​യ​തും വ​യ​നാ​ട് വി​ക​സ​ന സ​മി​തി മാ​ത്ര​മാ​ണ്.
മെ​ഡി​ക്ക​ല്‍ കോ​ള​ജി​നാ​യി രൂ​പ​പ്പെ​ടു​ന്ന ജ​ന​കീ​യ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​മെ​ന്നും വ​യ​നാ​ട് വി​ക​സ​ന സ​മി​തി പ്ര​സി​ഡന്‍റ് സാ​ലി റാ​ട്ട​ക്കെ​ല്ലി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​പി. ഷൈ​ജ​ല്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.